Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightPanchayat Electionschevron_rightPanchayat Election 2020chevron_right'കൈപ്പത്തി' ചിഹ്നത്തിൽ...

'കൈപ്പത്തി' ചിഹ്നത്തിൽ രണ്ട്​ സ്​ഥാനാർഥി, വട്ടംകറങ്ങി വരണാധികാരി; പറ്റിപ്പോയെന്ന്​ ഡി.സി.സി

text_fields
bookmark_border
കൈപ്പത്തി ചിഹ്നത്തിൽ രണ്ട്​ സ്​ഥാനാർഥി, വട്ടംകറങ്ങി വരണാധികാരി; പറ്റിപ്പോയെന്ന്​ ഡി.സി.സി
cancel
camera_alt

നടുവിൽ പഞ്ചായത്തിലെ പാത്തൻപാറ വാർഡിൽ കൈപ്പത്തി ചിഹ്​നത്തിൽ മത്സരിക്കാൻ സ്​ഥാനാർഥികൾ തയാറാക്കിയ പോസ്​റ്റർ

നടുവിൽ (കണ്ണൂർ): സ്ഥാനാർഥിക്ക് ചിഹ്നം ലഭിക്കണമെങ്കിൽ രാഷ്ട്രീയപാർട്ടികളുടെ ഔദ്യോഗിക കത്ത് വേണം. ഒരുവാർഡിൽ ഒരാൾക്കാണ്​ ഔ​േദ്യാഗിക ചിഹ്നം ലഭിക്കുക. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ നടുവിൽ പഞ്ചായത്തിലെ കോൺഗ്രസ്​ ഈ കീഴ്​വഴക്കം 'തിരുത്തിക്കുറിച്ചു'. പഞ്ചായത്തിലെ ആറാം വാർഡായ പാത്തൻപാറയിൽ രണ്ട് സ്ഥാനാർഥികൾക്കാണ്​ ചിഹ്നം അനുവദിച്ച്​ ഡി.സി.സി പ്രസിഡൻറ്​ കത്ത്​ നൽകിയത്​.

സ്ഥാനാർഥിത്വത്തെ ചൊല്ലി തർക്കം രൂക്ഷമായ വാർഡിൽ ആൻറണി കുര്യനും സെബാസ്റ്റ്യൻ വർഗീസുമാണ് കൈപ്പത്തി ചിഹ്നം ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡിൻറി​െൻറ കത്ത് ഹാജരാക്കിയത്. കത്ത് വ്യാജമാണെന്ന ആക്ഷേപം ഒരു കൂട്ടർ ഉയർത്തിയതോടെ റിട്ടേണിങ്​ ഓഫിസർ ആധികാരികത തേടി ഡി.സി.സി പ്രസിഡൻറിനെ നേരിട്ട് വിളിച്ച് വിശദീകരണം തേടി. ആൻറണിക്ക് അറിയാതെ കത്ത് നൽകിയതാണെന്നും, യഥാർഥ സ്ഥാനാർഥി സെബാസ്റ്റ്യൻ ആണെന്നും വിശദീകരിച്ച ഡി.സി.സി പ്രസിഡൻറ്​ റിട്ടേണിങ്​ ഓഫിസർക്ക് മറുപടി ഇ മെയിൽ ചെയ്തു നൽകി. എന്നാൽ, ഇതുകൊണ്ടൊന്നും കളം വിടാൻ ആൻറണി തയ്യാറല്ല. 'കൈപ്പത്തി' അനുവദിച്ചില്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നാണ്​ ഇദ്ദേഹ​ത്തി​െൻറ നിലപാട്​.

കോൺഗ്രസ് ഐ ഗ്രൂപ്പിൽപെട്ടവരാണ് രണ്ടു സ്ഥാനാർഥികളും. ആൻറണിയെ തന്നെ ആയിരുന്നത്രെ ആദ്യം സ്ഥാനാർഥിയായി ഡി.സി.സി പ്രഖ്യാപിച്ചതും കത്ത്​ നൽകിയതും. തർക്കങ്ങൾക്കും ചർച്ചകൾക്കൊടുവിൽ സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കാനും ആൻറണിയെ ഒഴിവാക്കാനും തീരുമാനിക്കുകയായിരുന്നുവത്രെ. അണിയറനീക്കം ആൻറണിയെ നേരിട്ട് അറിയിക്കുക പോലും ചെയ്തില്ലെന്നും പറയപ്പെടുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naduvilpanchayat election 2020
News Summary - 'Hand' symbol for two candidates in a ward
Next Story