തോൽവിക്ക് പിന്നാലെ തൃക്കാക്കരയിൽ ലീഗ് അച്ചടക്ക നടപടി
text_fieldsകാക്കനാട്: രണ്ട് പതിറ്റാണ്ടായി മുസ്ലിം ലീഗ് നിലനിർത്തിയ കുത്തക സീറ്റ് നഷ്ടപ്പെട്ട സാഹചര്യത്തിൽ തൃക്കാക്കരയിലെ നേതാവിനെതിരെ അച്ചടക്ക നടപടി. നാല് തവണ തുടർച്ചയായി വിജയിച്ച ചിറ്റേത്തുകര വാർഡിൽ ലീഗ് സ്ഥാനാർഥി പരാജയപ്പെട്ട സാഹചര്യത്തിൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.എം. അബ്ദുൽ സലാം ഹാജിക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
ചിറ്റേത്തുകരയിൽ മുസ്ലിം ലീഗിന് നോർത്ത്, സൗത്ത് എന്നിങ്ങനെ രണ്ട് ശാഖ കമ്മിറ്റി ആണുള്ളത്. ഒരു കമ്മിറ്റി ഐകകണ്ഠ്യേന തെരഞ്ഞെടുത്ത സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിെച്ചന്നാണ് അബ്ദുൽ സലാം ഹാജിക്കെതിരായ ആരോപണം. സ്ഥാനാർഥിക്ക് 200 വോട്ടുപോലും ലഭിക്കിെല്ലന്ന് പറഞ്ഞ് പ്രചാരണം നടത്തിയതായും ആരോപണമുണ്ട്.
തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് ചേർന്ന മുനിസിപ്പൽ ടൗൺ കമ്മിറ്റി യോഗം അബ്ദുൽ സലാം ഹാജിയെ അന്വേഷണവിധേയമായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റിനിർത്താൻ തീരുമാനിച്ചു.
അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടിയെന്നും ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ജോയൻറ് സെക്രട്ടറി പി.എം. ഹബീബിന് നൽകിയതായും കമ്മിറ്റി പ്രസിഡൻറ് എം.എ. ഹംസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.