പത്തനംതിട്ടയിൽ എൽ.ഡി.എഫിന് മേൽകൈ
text_fieldsപത്തനംതിട്ട: ജില്ലയിൽ വോട്ടെണ്ണൽ പകുതിയായപ്പോൾ മേൽകൈ എൽ.ഡി.എഫിന്. ജില്ല പഞ്ചായത്തിൽ 16 സീറ്റിൽ 11ലും എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു. നാല് നഗരസഭകളിൽ പന്തളത്ത് എൻ.ഡി.എ കേവല ഭൂരിപക്ഷം നേടി.
അടൂർ, പത്തനംതിട്ട, തിരുവല്ല നഗരസഭകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചിടത്ത് യു.ഡി.എഫും മൂന്നിടത് എൽ.ഡി.എഫും ലീഡ് ചെയുന്നു. 53 ഗ്രാമ പഞ്ചായത്തുകളിൽ ഭൂരിഭാഗം എണ്ണത്തിലും എൽ.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. യു.ഡി.എഫിന് ഉറച്ച വേരോട്ടമുള്ള ജില്ലയിൽ കനത്ത തിരിച്ചടിയാണ് അവർ നേരിട്ടിരിക്കുന്നത്.
പൊതു രാഷ്ട്രീയ സ്ഥിതി ഗുണകരമാണെന്നും ജില്ലയിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നുമായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിശ്വാസം. അതെല്ലാം അസ്ഥാനത്താവുകയാണ്. നിലവിൽ ജില്ലാ പഞ്ചായതിൽ യു.ഡി.എഫ് ഭരണമായിരുന്നു. 11സീറ്റ് യു.ഡി.എഫിനും അഞ്ചു സീറ്റ് എൽ.ഡി.എഫിനുമായിരുന്നു.
നഗരസഭകളിൽ പന്തളം ഒഴികെ മൂന്നിടങ്ങളിലും യു.ഡി.എഫ് ഭരണമായിരുന്നു. പന്തളത്ത് എൽ.ഡി.എഫാണ് ഭരിച്ചിരുന്നത്. എട്ടു ബ്ലോക്ക് പഞ്ചായത്തുകളിൽ നാല് വീതം എൽ.ഡി.എഫും യു.ഡി.എഫും പങ്കിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.