ചായക്കടയിൽ നിന്നൊരു മാറ്റം; നാട്ടുകാരുടെ റംലത്തക്ക് ഇനി ഗ്രാമപഞ്ചായത്തിൽ പുതിയ നിയോഗം
text_fieldsകരിമ്പ: പിതാവിെൻറ ചായക്കടയിൽ സഹായിയായി ജോലി ചെയ്തിരുന്ന റംലത്തിന് ഇനി പുതിയ നിയോഗം. കരിമ്പ ഗ്രാമപഞ്ചായത്തിലെ പുതിയ അംഗങ്ങളുടെ കൂട്ടത്തിൽ തിങ്കളാഴ്ച കരിമ്പ വെട്ടത്ത് മുഹമ്മദ് കുട്ടിയുടെയും പരേതയായ ലൈലയുടെയും മകൾ റംലത്തും സത്യപ്രതിജ്ഞ ചെയ്യും. സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നില്ലെങ്കിലും സ്ഥാനാർഥി നിർണയ വേളയിൽ വനിത സംവരണ വാർഡിൽ നറുക്ക് വീണത് റംലത്തിനായിരുന്നു. ഫലം പുറത്ത് വന്നതോടെ ഇടതുമുന്നണിയുടെ കണക്ക് കൂട്ടലും വൃഥാവിലായില്ല.
1962 മുതൽ 2015 വരെ മുസ്ലിം ലീഗ് പ്രതിനിധികൾ വിജയം വരിച്ച വാർഡാണ് റംലത്തിന് ഭൂരിപക്ഷമായി കിട്ടിയ ഏഴ് വോട്ടിലൂടെ എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്. ഭർത്താവ് അഷ്റഫ് അസുഖബാധിതനായതോടെയാണ് പിതാവിനെ സഹായിക്കാൻ റംലത്ത് എത്തിയത്. പാലക്കാട് - കോഴിക്കോട് ദേശീയപാത വീതി കൂട്ടിയതോടെ ചായക്കടയും പൊളിച്ചു മാറ്റി.
സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത സങ്കടവും റംലത്തിനും മക്കളായ റിയക്കും റിഹാനും വേദനയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.