മാറഞ്ചേരി ലഭിച്ചെങ്കിലും സിറ്റിങ് സീറ്റുകൾ നഷ്ടമായത് സി.പി.എമ്മിൽ ചർച്ചയാകുന്നു
text_fieldsമാറഞ്ചേരി: മാറഞ്ചേരിയിൽ ഭരണം ലഭിച്ചെങ്കിലും സി.പി.എമ്മിെൻറ സിറ്റിങ് സീറ്റുകൾ നഷ്ടമായത് പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നു. ഗ്രാമപഞ്ചായത്തിലെ പതിമൂന്ന്, പതിനാറ്, പതിനെട്ട് വാർഡുകളിൽ സി.പി.എം പ്രതിനിധികൾ തുടർച്ചയായി വിജയിച്ചുവരുന്ന പതിവാണ് ഇത്തവണ അവസാനിച്ചത്.
പതിമൂന്നാം വാർഡിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷിജിൽ മുക്കാലയും പതിനാറാം വാർഡിൽ യൂത്ത് ലീഗ് നേതാവ് അഡ്വ. കെ.എ. ബക്കറും അട്ടിമറി വിജയം നേടിയപ്പോൾ അർബൻ ബാങ്ക് മുൻമാനേജർ അബ്ദുൽ ഗഫൂറാണ് പതിനെട്ടാം വാർഡിൽ വിജയിച്ചത്. കഴിഞ്ഞതവണ വിജയിച്ച അഞ്ച്, എട്ട് വാർഡുകൾ കൂടി സി.പി.എമ്മിന് നഷ്ടപ്പെട്ടു. നാലാം വാർഡ് ബി.ജെ.പിയിൽനിന്ന് തിരിച്ചുപിടിച്ചതും ഒന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി അട്ടിമറി വിജയം നേടിയതുമാണ് ആശ്വാസം. 13 സീറ്റിൽ മത്സരിച്ച സി.പി. എമ്മിന് അഞ്ചിടത്ത് മാത്രമാണ് വിജയിക്കനായത്.
നാലുസ്ഥലത്തുമത്സരിച്ച സി.പി.ഐക്കു തങ്ങളുടെ അക്കൗണ്ട് മൂന്നിലേക്ക് ഉയർത്താനായത്തിലും എൻ.സി.പിക്ക് സീറ്റ് നിലനിർത്താനായത്തിലും ഇടതുപക്ഷത്തിന് ആശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.