തിരൂരങ്ങാടി നഗരസഭ: റീ പോളിങ്ങിൽ യു.ഡി.എഫിന് ജയം; ജാഫർ കുന്നത്തേരിയുടെ ജയം 99 വോട്ടിെൻറ ഭൂരിപക്ഷത്തിൽ
text_fieldsതിരൂരങ്ങാടി: വോട്ടു യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെണ്ണാൻ കഴിയാതെ വന്ന തിരൂരങ്ങാടി നഗരസഭ ഡിവിഷൻ 34ലെ റീപോളിങ് സമാപിച്ചു.
ആകെ 829 വോട്ടർമാരിൽ 665 പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ വോട്ടെടുപ്പിൽ 79.13 ശതമാനം ആയിരുന്ന പോളിങ് 80.22 ആയി വർധിച്ചു. റീപോളിങ്ങിൽ ഒമ്പതുപേർ അധികം വോട്ട് രേഖപ്പെടുത്തി. ജാഫർ കുന്നത്തേരി (മുസ്ലിം ലീഗ്) 378 വോട്ട് നേടി വിജയിച്ചു.
അബ്ദു റഷീദ് തച്ചറപടിക്കൽ (സ്വത) 279 വോട്ടും രവീന്ദ്രൻ (ബി.ജെ.പി) ഒമ്പതു വോട്ടും നേടി. 99 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ജാഫർ കുന്നത്തേരി വിജയിച്ചത്. നഗരസഭ കാര്യാലയത്തിൽ വെച്ചായിരുന്നു വോട്ടെണ്ണൽ. രാത്രി 8.15ഓടെയാണ് ഫലമറിഞ്ഞത്. നഗരസഭയിൽ യു.ഡി.എഫ് -32, എൽ.ഡി.എഫ് -നാല്, ലീഗ് വിമതൻ -രണ്ട്, വെൽഫെയർ സ്വത. -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
തിരൂരങ്ങാടി ഓറിയൻറൽ ഹൈസ്കൂളിൽനിന്ന് യന്ത്രം തകരാറിലായതിനെ തുടർന്ന് ഇവിടത്തെ വോട്ടെണ്ണൽ മണിക്കൂറുകളോളം വൈകിയിരുന്നു. ഓരോ ഡിവിഷനുകൾ എണ്ണിത്തീർന്ന് 34ൽ എത്തിയപ്പോഴാണ് യന്ത്രം പ്രവർത്തിക്കാതിരുന്നത്. ഉദ്യോഗസ്ഥർ ഏറെ ശ്രമിെച്ചങ്കിലും ഫലമൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് റീ പോളിങ് വേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.