Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപീപ്​ൾസ് ഫോറം ബഹ്‌റൈൻ...

പീപ്​ൾസ് ഫോറം ബഹ്‌റൈൻ സ്​മരണാഞ്ജലി അർപ്പിച്ചു

text_fields
bookmark_border
പീപ്​ൾസ് ഫോറം ബഹ്‌റൈൻ സ്​മരണാഞ്ജലി അർപ്പിച്ചു
cancel

മനാമ: പീപ്​ൾസ് ഫോറം ബഹ്‌റൈൻ ഇന്ത്യയുടെ 74ാമത്​ സ്വാതന്ത്ര്യദിനാഘോഷത്തി​ൻെറ ഭാഗമായി ജീവിതവും ജീവനും രാജ്യത്തി​ൻെറ സ്വാതന്ത്ര്യത്തിനുവേണ്ടി സമർപ്പിച്ച ധീരദേശാഭിമാനികൾക്കായി സ്​മരണാഞ്ജലി അർപ്പിച്ചു. പ്രസിഡൻറ്​ ജെ.പി. ആസാദി​ൻെറ അധ്യക്ഷതയിൽ നടന്ന ഒാൺലൈൻ യോഗം കരിപ്പൂർ വിമാനാപകടത്തിലും പ്രകൃതി ദുരന്തത്തിലും ജീവൻ നഷടമായവർക്ക് പ്രത്യേക പ്രാർത്ഥനയോടുകൂടിയാണ് ആരംഭിച്ചത്.

നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നിരവധി ദേശസ്‌നേഹികളുടെ ജീവ​ൻെറ വിലയാണെന്നും അവർ സ്വപ്​നം കണ്ടിരുന്ന ഐക്യവും അഖണ്ഡതയും ശാന്തിയും സമാധാനവും എപ്പോഴും നിലനിൽക്കട്ടെയെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ പറഞ്ഞു. നമ്മുടെ രാജ്യവും ലോകവും നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും എത്രയും വേഗം ശാശ്വതമായ പരിഹാരം സാധ്യമാക​െട്ടയെന്നും, ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ അതേ അർഥത്തിൽ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വനിത വിഭാഗം കൺവീനർ രജനി ബിജു ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി വി.വി. ബിജുകുമാർ സ്വാഗതവും വൈസ് പ്രസിഡൻറ്​ ജയശീൽ നന്ദിയും പറഞ്ഞു. ശോഭാ ജവഹർ ചടങ്ങുകൾ നിയന്ത്രിച്ചു. photo: സ്വാതന്ത്ര്യദിനാഘോഷത്തി​ൻെറ ഭാഗമായി പീപ്​ൾസ് ഫോറം ബഹ്‌റൈൻ സംഘടിപ്പിച്ച സ്​മരണാഞ്ജലിയിൽനിന്ന്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulf news#bahrain news#peoples forum
Next Story