കരുണാകരസ്മരണ മറയാക്കി മുഖ്യമന്ത്രിക്കെതിരെ പട
text_fieldsതിരുവനന്തപുരം: കെ. കരുണാകരന്‍െറ സ്മരണകള്‍ മറയാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. കഴിഞ്ഞദിവസം പാര്‍ട്ടി മുഖപത്രം തുടങ്ങിവെച്ച പോരില്‍ ബുധനാഴ്ച മന്ത്രി രമേശ് ചെന്നിത്തലയും പങ്കാളിയായി. കരുണാകരന്‍െറ ഗുണഗണങ്ങള്‍ അനുസ്മരിച്ച് അതിലൂടെ ഉമ്മന്‍ ചാണ്ടിയെ പരോക്ഷമായി ആക്രമിക്കാനാണ് അമേരിക്കയിലുള്ള ചെന്നിത്തല ഫേസ്ബുക് പോസ്റ്റിലൂടെ ശ്രമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് കരുണാകരനെ അട്ടിമറിച്ച സംഭവം അനുസ്മരിപ്പിച്ചും അ തില്‍ ക്ഷമാപണം നടത്തിയും മുന്‍ എ ഗ്രൂപ് നേതാവും ഇപ്പോള്‍ സി.പി.എം സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പും രംഗത്തത്തെി. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് ആക്കംവര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. കോണ്‍ഗ്രസിനെ പെരുവഴിയിലെ ചെണ്ടപോലെ കൊട്ടാന്‍ കരുണാകരന്‍ ആരെയും അനുവദിച്ചിരുന്നില്ളെന്നായിരുന്നു ‘വീക്ഷണം’ മുഖപ്രസംഗം. അനര്‍ഹമായ അവകാശവാദങ്ങള്‍ ഉന്നയിക്കാനോ കൈയിട്ടുവാരാനോ ആരെയും അനുവദിച്ചിരുന്നുമില്ളെന്നും അതില്‍ പറയുന്നുണ്ട്.
കരുണാകരന്‍െറ ഓര്‍മകള്‍ക്ക് എക്കാലത്തേക്കാളുമധികം പ്രസക്തിയുള്ള കാലഘട്ടമാണിത് എന്ന ആമുഖത്തോടെയാണ് ചെന്നിത്തലയുടെ ഫേസ്ബുക് പ്രതികരണം. ജനകീയനായ ഒരു രാഷ്്രടീയ നേതാവിന് എങ്ങനെ അതിശക്തനായ ഭരണാധികാരിയാകാന്‍ കഴിയും എന്നതിന്‍െറ ഉത്തമോദാഹരണമായിരുന്നു കരുണാകരന്‍. ആരെയും പ്രീണിപ്പിക്കാതെ, എല്ലാവരെയും സമഭാവനയില്‍ കണ്ട് തുല്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വികസനം എന്നത് വെറുമൊരു പ്രചാരണായുധമല്ല മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിന്‍െറ ഉത്തമോദാഹരണമാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ളവ. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി, ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ കരുണാകരന്‍ വരും തലമുറകള്‍ക്ക് പഠിക്കാനുള്ള ഇതിഹാസ കാവ്യമാണെന്ന പരാമര്‍ശത്തോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് 1995ല്‍ അട്ടിമറിച്ച ഹീനവൃത്തിയില്‍ പങ്കാളിയാകേണ്ടിവന്നതില്‍ മാപ്പ് അപേക്ഷിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്. 20 വര്‍ഷം കഴിഞ്ഞിട്ടും ആ അപരാധത്തിന്‍െറ കുറ്റബോധം വേട്ടയാടുന്നതിനാലാണ് ക്ഷമാപണത്തിന് മുതിരുന്നതെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. 1994-95 കാലഘട്ടത്തില്‍ ഗ്രൂപ് രാഷ്ട്രീയത്തിന്‍െറ ഭാഗമായി കോണ്‍ഗ്രസിലെ എ വിഭാഗം കരുണാകരനെ ചാരനായും രാജ്യ¤്രദാഹിയായും ചിത്രീകരിച്ചാണ് ജനമധ്യത്തില്‍ താറടിച്ചത്. മുഖ്യമന്ത്രി കരുണാകരനെതിരെ ഹൈകമാന്‍ഡിനു കുറ്റപത്രം സമര്‍പ്പിക്കുകയും രാജി ആവശ്യപ്പെട്ട് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാകേണ്ടതാണ്. കരുണാകരപക്ഷത്തെ ഏഴ് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതിന്‍െറ പിന്നിലെ കുതിരക്കച്ചവടം അധാര്‍മികവും നീചവും ആയിരുന്നു.
ഇക്കാര്യങ്ങള്‍ 1998ല്‍ കരുണാകരനോട് തുറന്നുപറയുകയും പ്രായശ്ചിത്തമെന്നനിലയില്‍ ലോകസഭാതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അദ്ദേഹത്തെ ജയിപ്പിക്കാന്‍ താന്‍ കഠിനയത്നം നടത്തുകയും ചെയ്തിരുന്നു. പിന്നീട് മരണംവരെ അദ്ദേഹത്തിന്‍െറ ഹൃദയത്തില്‍ സ്ഥാനം നേടിയെന്നും ചെറിയാന്‍ ഫിലിപ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.