ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യസാധ്യത തള്ളാതെ യച്ചൂരി
text_fieldsകൊല്‍ക്കത്ത: കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ്-സി.പി.എം നീക്കുപോക്കിന്‍െറ സാധ്യത തള്ളാതെ സീതാറാം യെച്ചൂരി. മുസ്ലിം ലീഗിനെ വര്‍ഗീയകക്ഷി ആയാണോ കാണുന്നതെന്ന ചോദ്യത്തിനും സി.പി.എം ജനറല്‍ സെക്രട്ടറി വ്യക്തമായ മറുപടി നല്‍കിയില്ല. പാര്‍ട്ടി പ്ളീനത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയല്ളെന്ന് പിണറായി വിജയന്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ല.
മുന്നണി വിപുലീകരണം തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. അവിടെ എടുക്കുന്ന തീരുമാനം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെ നടപ്പാക്കുകയാണ് പാര്‍ട്ടി രീതി. ഭരണം കൈപ്പിടിയിലൊതുക്കിയ ഹിന്ദുത്വ ഫാഷിസത്തിനെതിരെ ഇടത് മതേതര കക്ഷികളുടെ കൂട്ടായ്മ ബലപ്പെടുത്തണമെന്നാണ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അടവുനയ രേഖയിലെ തീരുമാനം. അതുപ്രകാരമുള്ള തെരഞ്ഞെടുപ്പ് നീക്കുപോക്ക് തീരുമാനിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതനുസരിച്ച് കോണ്‍ഗ്രസുമായും ധാരണയാകാമോ എന്ന ചോദ്യത്തിന് പാര്‍ട്ടി പ്ളീനത്തിന് ശേഷം മാത്രമേ അത്തരം കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂവെന്ന് യെച്ചൂരി പറഞ്ഞു. വി.എസിനെയും പാര്‍ട്ടിയെയും രണ്ടായി കാണേണ്ടതില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വിജയം വി.എസ് ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളുടെയും സംഭാവനയാണ്. ഇതുസംബന്ധിച്ച് വിവാദത്തിന്‍െറ കാര്യമില്ല. പാര്‍ട്ടിയില്‍ യുവത്വത്തിനും പരിചയസമ്പത്തിനും ഇടംവേണം. വി.എസിന്‍െറ പ്രവര്‍ത്തനം പരിചയസമ്പത്തിന്‍െറ നേട്ടത്തിന് വലിയ ഉദാഹരണമാണെന്നും യെച്ചൂരി തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.