യു.ഡി.എഫ് ഉലയുന്നു; മാണിയുടെ ആക്ഷേപം കോണ്‍ഗ്രസിനും ആഭ്യന്തരവകുപ്പിനുമെതിരെ
text_fieldsതിരുവനന്തപുരം: തുടരത്തെുടരെയുള്ള പ്രതിസന്ധികളില്‍ യു.ഡി.എഫ് ഉലയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് ബാര്‍ കോഴയില്‍ കുടുങ്ങി കെ.എം. മാണിക്ക് രാജിവെക്കേണ്ടിവന്നത്. അതിനു പിന്നാലെയാണ് സമാന ആരോപണം മന്ത്രി കെ. ബാബുവിനെതിരെയും ശക്തമായത്. ഒപ്പം മുന്നണിയുമായി ഇടയുന്നതിന്‍െറ സൂചനകള്‍ നല്‍കി ആര്‍.എസ്.പിയും രംഗത്തത്തെി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിലും അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ബാര്‍ കോഴയിലെ ഹൈകോടതി പരാമര്‍ശമാണ് മുന്നണിയിലെ എക്കാലത്തെയും കരുത്തനായ മാണിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചത്. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായെന്നും ചിലര്‍ തന്‍െറ രക്തത്തിനായി കൊതിച്ചിരുന്നെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ശരിയായില്ളെന്നും രാജിക്കുശേഷം അദ്ദേഹം തുറന്നടിച്ചു. ഈ ആക്ഷേപങ്ങളുടെയെല്ലാം കുന്തമുന നീളുന്നത് കോണ്‍ഗ്രസിനും ആഭ്യന്തരവകുപ്പിനുമെതിരെയാണ്. ഇതോടൊപ്പം കേസില്‍ ഇരട്ട നീതിയാണെന്ന അഭിപ്രായവും പുറത്തുവന്നു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള ആരോപണമാണ് തനിക്കെതിരെയെങ്കില്‍ പണം നേരിട്ട് വാങ്ങിയെന്ന ഗുരുതരമായ ആക്ഷേപമാണ് കെ. ബാബുവിനെതിരെയുള്ളതെന്നാണ് മാണി ചൂണ്ടിക്കാട്ടിയത്. മാണിഗ്രൂപ് നേരത്തേമുതല്‍ ഇതു പറയുന്നതാണെങ്കിലും മാണി നേരിട്ട് ഇക്കാര്യം പറഞ്ഞത് ആദ്യമാണ്. ഈ പരിഭവം പ്രതിപക്ഷത്തിന് മികച്ച ഒരായുധമാണ് സമ്മാനിച്ചിരിക്കുന്നത്. ബാബുവിനെതിരെ ബാറുടമ ബിജു രമേശ് വിണ്ടും രംഗത്തുവന്നതിന് പിന്നാലെയാണ് ഇരട്ട നീതിയെന്ന മാണിയുടെ പരാതിയും വന്നിരിക്കുന്നത്. ഇത് മുന്നണിയെ പ്രതിരോധത്തിലാക്കുന്നതാണ്. മാണിയുടെ രാജിയോടെ മൂര്‍ച്ച കുറഞ്ഞ ആയുധം രാകിയെടുക്കാന്‍ ഇതിലൂടെ പ്രതിപക്ഷത്തിനാവുകയും ചെയ്യും. കേരള കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളും ശുഭസൂചകമല്ല. നിര്‍ണായകഘട്ടത്തില്‍ കൈവിട്ട് ചതിച്ച പി.ജെ. ജോസഫ്വിഭാഗത്തെ ഉള്‍ക്കൊള്ളാന്‍ മാണി തയാറല്ല. രാജിക്കുശേഷമുള്ള മാണിയുടെ പാലാ യാത്രയുമായി ജോസഫ്വിഭാഗം സഹകരിക്കുമെങ്കിലും ഇരുപക്ഷവും ഏറെ അകന്നുകഴിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പോടെ പിളര്‍പ്പ് യാഥാര്‍ഥ്യമാവുമെന്നാണ് വിലയിരുത്തല്‍. ജോസഫ് കഴിഞ്ഞദിവസം മാണിയെ കണ്ടെങ്കിലും സാഹചര്യങ്ങള്‍ക്ക് തെല്ലും മാറ്റമില്ല. പാര്‍ട്ടി പിളരുമ്പോള്‍ സ്വന്തം ശക്തി ഉറപ്പുവരുത്താനുള്ള നീക്കങ്ങള്‍ക്ക് മാണിപക്ഷം ഒരുങ്ങിക്കഴിഞ്ഞു. മന്ത്രി രമേശ് ചെന്നിത്തലയോടും ശക്തമായ അമര്‍ഷമാണ് മാണിക്കും അദ്ദേഹത്തിന്‍െറ വിശ്വസ്തര്‍ക്കും ഉള്ളത്. കേസുകളില്‍ കുടുക്കി തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. രമേശിനെതിരെ നീങ്ങാന്‍ ഉമ്മന്‍ ചാണ്ടിയോട് സഹകരിക്കാനും അവര്‍ തയാറാകും. ആര്‍.എസ്.പിയിലുണ്ടായിരിക്കുന്ന പൊട്ടിത്തെറിയും പ്രശ്നമാണ്. പാര്‍ട്ടി യു.ഡി.എഫ് വിടണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തത്തെിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍െറ കാലുവാരലിനെതിരെ പ്രതികരിച്ച കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ എല്‍.ഡി.എഫിനോട് വിരോധമില്ളെന്ന് തുറന്നുപറയുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ തഴഞ്ഞതിലും പാര്‍ട്ടിക്ക് അമര്‍ഷമുണ്ട്. ഇത്തരം വിവേചനം യു.ഡി.എഫിന്‍െറ കെട്ടുറപ്പ് തകര്‍ക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വി കോണ്‍ഗ്രസിലും പടലപ്പിണക്കങ്ങള്‍ കൂട്ടിയെന്ന് നേതൃയോഗങ്ങളിലെ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. വോട്ടുകച്ചവടം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ മന്ത്രിക്കെതിരെ വരെ ഉയര്‍ന്നുകഴിഞ്ഞു. സംഘടനാ പാളിച്ചകളും ഗ്രൂപ് അതിപ്രസരവും പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന തിരിച്ചറിവിലാണ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെയാണ് മുന്നണിയെയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെയും ഉലക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.