കൊച്ചിയില്‍ രണ്ടര വര്‍ഷത്തിനുശേഷം മേയറെ മാറ്റാമെന്ന് ലത്തീന്‍ സഭക്ക് ഉറപ്പ്
text_fieldsകൊച്ചി: യു.ഡി.എഫിന് അധികാരം ലഭിച്ച കൊച്ചി കോര്‍പറേഷനില്‍ രണ്ടര വര്‍ഷത്തിനുശേഷം മേയറെ മാറ്റാമെന്ന് രണ്ട് എം.എല്‍.എമാര്‍ ലത്തീന്‍ കത്തോലിക്കസഭ ബിഷപ്പുമാരെ കണ്ട് ഉറപ്പുനല്‍കിയതായി സൂചന. കൊച്ചിയിലെയും പശ്ചിമകൊച്ചിയിലെയും കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കൊച്ചി ബിഷപ്പിനെയും വരാപ്പുഴ ആര്‍ച്ച് ബിഷപ്പിനെയും കണ്ടത്.
യു.ഡി.എഫിന് പിന്തുണ നല്‍കിയിട്ടും നീതി കാണിച്ചില്ളെന്ന വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് ഭരണം പങ്കിടുന്ന ഫോര്‍മുല വേണ്ടെന്ന കെ.പി.സി.സി നിര്‍ദേശം മറികടന്നും എം.എല്‍.എമാര്‍ ഇതിന് തയാറായത്. എറണാകുളത്ത് ലത്തീന്‍ സഭ പിണങ്ങുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ അറിവോടെയാണിതെന്നാണ് വിവരം.
സഭ നിര്‍ദേശിച്ച ലത്തീന്‍ സമുദായക്കാരിയായ ഷൈനി മാത്യുവിനെ സുധീരന്‍െറ ഇടപെടലിനത്തെുടര്‍ന്ന് മാറ്റി, പകരം സൗമിനി ജയിനിനെ അവസാന നിമിഷം മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു പാര്‍ട്ടി. ഷൈനിയെ ആദ്യവും സൗമിനി ജയിനിനെ രണ്ടര വര്‍ഷത്തിന് ശേഷവും പരിഗണിക്കാനായിരുന്നു ജില്ലാനേതൃത്വം തീരുമാനിച്ചത്. ഭരണം പങ്കിടല്‍ അനുവദിക്കില്ളെന്ന മാനദണ്ഡം കെ.പി.സി.സി കര്‍ശനമാക്കിയതോടെ സഭയെ തള്ളേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് സൗമിനി മേയറായതിന് പിന്നാലെ എം.എല്‍.എമാര്‍ ബിഷപ്പുമാരെ കണ്ടത്. തെരഞ്ഞെടുപ്പിനുമുമ്പ് സമുദായത്തിന് മേയര്‍ സ്ഥാനം ഉറപ്പുനല്‍കിയാണ് വിജയം ഉറപ്പിച്ചതെന്നും എന്നാല്‍, ഭൂരിപക്ഷം കിട്ടിയപ്പോള്‍ സമുദായത്തെ ഒഴിവാക്കുന്ന മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ച് നീതികേട് കാട്ടിയെന്നുമാണ് സഭ നിലപാട്. അതേസമയം, മാനദണ്ഡം പാലിച്ചെന്ന് സുധീരന്‍ ഊറ്റംകൊള്ളുമ്പോഴും സംസ്ഥാനത്ത് പലയിടത്തും എ, ഐ ഗ്രൂപ്പുകള്‍ രഹസ്യമായി അധികാരം പങ്കിടല്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. ജില്ലാതലത്തില്‍ നേതാക്കള്‍ തമ്മില്‍ ധാരണ ഉണ്ടാക്കുകയായിരുന്നു.
എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പദം ആദ്യടേം ആശ സനിലിന് നല്‍കിയ ഡി.സി.സി നേതൃത്വം രണ്ടര വര്‍ഷത്തിനുശേഷം സീനിയറായ ഡോളി കുര്യാക്കോസിന് വാഗ്ദാനം ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.