സുധീരനെപ്പോലൊരു തറ വേറെയില്ല –വെള്ളാപ്പള്ളി നടേശന്‍
text_fieldsതൃശൂര്‍: കേരള രാഷ്ട്രീയത്തില്‍ വി.എം. സുധീരനെപ്പോലൊരു തറ വേറെയില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വ മുന്നേറ്റ യാത്രയുമായി വരുന്നവര്‍ ആര്‍.എസ്.എസിന്‍െറ ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ സുധീരന്‍െറ തറ പ്രയോഗം യാത്രയെ സ്വീകരിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ പുച്ഛിച്ചു തള്ളുമെന്നും യാത്രയുമായി സഹകരിക്കരുതെന്ന് ഇടത്, വലത് മുന്നണികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഹിന്ദു സമൂഹം ഒഴുകിയത്തെുന്നത് അവര്‍ കണ്ണ് തുറന്ന് കാണണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിവരം കെട്ടവര്‍ പറഞ്ഞതൊന്നും ആരും കണക്കാക്കിയിട്ടില്ല. സമത്വ മുന്നേറ്റ യാത്രക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ബി.ജെ.പിയെന്നും സംഘ്പരിവാറെന്നും ആക്ഷേപിക്കുകയാണ്. ഉത്തരേന്ത്യയിലെ ആണ്‍കുട്ടികള്‍ ബി.ജെ.പിയെ അധികാരത്തില്‍ കയറ്റിയതിന് ഇവിടെയുള്ള ഹിന്ദുക്കള്‍ക്ക് എന്ത് ഉത്തരവാദിത്തം.
തവിടു പൊടിയായ കോണ്‍ഗ്രസിന് കേരളത്തില്‍ നിന്നല്ളേ കുറച്ച് പേരെയെങ്കിലും കിട്ടിയത്. ഇനി ബി.ജെ.പി എന്നല്ല, ആരാക്കിയാലും കുഴപ്പമില്ല. ഹിന്ദുവാകണം എന്ന് ഭൂരിപക്ഷ സമുദായത്തില്‍ എല്ലാവരോടും താന്‍ ആവശ്യപ്പെടും. കേരളത്തിലെ ഹിന്ദുക്കള്‍ ഇന്ന് ദാരിദ്ര്യത്തിന്‍െറ നേരവകാശികളാണ്.
ഭരണത്തിലും സമ്പത്തിലും ഭൂമിയിലും വ്യവസായത്തിലും മുമ്പന്തിയിലുള്ള ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ യഥാര്‍ഥത്തില്‍ ന്യൂനപക്ഷമല്ല. ഉച്ചിഷ്ടം ഉണ്ടും തെണ്ടിയും മുണ്ടും കീറി നടക്കുന്നവര്‍ ജാതി പറഞ്ഞാല്‍ കുഴപ്പം. ജാതിയുടെ പേരിലാണ് ഭൂരിപക്ഷ സമുദായത്തിന് നീതി നഷ്ടപ്പെട്ടത്. ജാതിയുടെ പേരില്‍ സംഘടിക്കാനുള്ള അവസ്ഥ സൃഷ്ടിച്ചത് ഇവിടത്തെ വ്യവസ്ഥിതിയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.