മാധ്യമങ്ങളും കോടതികളും കയറിയിറങ്ങി ‘കത്ത് വിവാദം’ പറക്കുന്നു
text_fieldsകൊച്ചി: ജയിലില്‍നിന്ന് അഭിഭാഷകനിലേക്ക്, അവിടെനിന്ന് രാഷ്ട്രീയക്കാരിലേക്ക്, പിന്നെ പ്രസ് ക്ളബിലേക്ക്, അന്വേഷണ കമീഷനിലേക്ക്, ചാനല്‍ ഓഫിസിലേക്ക്, വീണ്ടും കോടതിയിലേക്ക്... കേരളത്തിന്‍െറ സാമൂഹിക ജീവിതത്തില്‍ അസ്വസ്ഥതകള്‍ വിതറി ‘വിവാദ കത്ത്’ പറക്കുകയാണ്. മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കുക കൂടി ചെയ്തതോടെ ഈ കത്ത് കോടതികളിലേക്ക് പറക്കുമെന്നുറപ്പ്. അതിനിടെ, മുഖ്യമന്ത്രി, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നിയമനടപടിയുമായി രംഗത്തിറങ്ങിയത് അണികളുടെ ശക്തമായ സമ്മര്‍ദം കാരണമാണെന്നും വ്യക്തമായി. മുഖ്യമന്ത്രി നിയമനടപടി ആരംഭിച്ചസ്ഥിതിക്ക് ആരോപണവിധേയരായ മന്ത്രിമാരും എം.എല്‍.എമാരുമടക്കമുള്ള നിയമനടപടിക്ക് നിര്‍ബന്ധിതരാവും.
പെരുമ്പാവൂര്‍ പൊലീസിന്‍െറ കസ്റ്റഡിയിലിരിക്കുമ്പോഴും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുമ്പോഴും സോളാര്‍ വിവാദത്തിന്‍െറ വിവിധ വശങ്ങള്‍ സംബന്ധിച്ച് സരിത എസ്. നായര്‍ കത്തുകള്‍ തയാറാക്കിയിരുന്നു. ഈ കത്തുകളാണ് ഇപ്പോഴും ദുരൂഹത പരത്തി യാത്രതുടരുന്നത്. ജയിലില്‍നിന്ന് അഭിഭാഷകന്‍ വഴി ആര്‍. ബാലകൃഷ്ണപിള്ള, ഗണേഷ് കുമാര്‍, പി.സി. ജോര്‍ജ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളിലേക്ക് സഞ്ചരിച്ച ഈ കത്ത് പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു.
അതിനിടെ, വാര്‍ത്താസമ്മേളനത്തിനിടെ സരിത ഉയര്‍ത്തിക്കാണിച്ച കത്ത് ചില പേജുകളില്‍ കുറിച്ചിരുന്ന പേര് പുറത്തുവിട്ടതും വിവാദമായി. അന്വേഷണ കമീഷന്‍ കത്ത് ആവശ്യപ്പെട്ടപ്പോള്‍, അത് നല്‍കാന്‍ നിയമപരമായി ബാധ്യതയില്ളെന്ന നിലപാടാണ് സരിത സ്വീകരിച്ചത്. ഇങ്ങനെ ദുരൂഹതയുണര്‍ത്തി അപ്രത്യക്ഷമായ കത്താണ് അപ്രതീക്ഷിതമായി ചാനല്‍ ഓഫിസില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വിശദീകരിച്ചത്, സരിത പൊലീസ് കസ്റ്റഡിയിലും ജയിലിലുംവെച്ച് എഴുതിയ കത്ത് ഇതല്ല എന്നായിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചാണ് മുഖ്യമന്ത്രി ഇപ്പോള്‍ നിയമനടപടിയുമായി രംഗത്തത്തെിയത്.
മാത്രമല്ല, കത്തിലെ ആരോപണത്തില്‍ സത്യമില്ളെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമനടപടിക്ക് മടിക്കുന്നതെന്നുമുള്ള ചോദ്യം അണികളില്‍നിന്ന് വ്യാപകമായി ഉയര്‍ന്നു. ഈ അഭിപ്രായം സമ്മര്‍ദമായി മാറിയതിന്‍െറ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ നിയമനടപടിയുമായി മുന്നോട്ടുവന്നത്. എന്നാല്‍, പ്രചാരണവേളയില്‍ മാത്രമല്ല, വോട്ടെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞാലും ഈ ദുരൂഹത നീങ്ങില്ളെന്ന കൗതുകം ബാക്കിയുണ്ട്. കാരണം, വോട്ടെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞ് പിന്നെയും ഒരാഴ്ച കഴിഞ്ഞ് മേയ് 25ന് മാത്രമാണ് കേസില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.