ഉമ്മന്‍ചാണ്ടി ഉടക്കില്‍
text_fieldsന്യൂഡല്‍ഹി: വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തിരുത്തി അടിമുടി പുന$സംഘടനക്കും അതിനുശേഷം സംഘടനാ തെരഞ്ഞെടുപ്പിനുമുള്ള ഹൈകമാന്‍ഡ് നിര്‍ദേശം എ, ഐ ഗ്രൂപ്പുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഡല്‍ഹി ചര്‍ച്ച കഴിഞ്ഞ് മടങ്ങിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കള്‍ ഉടക്കിലാണ്.
സുധീരനെ മാറ്റണമെന്ന ആവശ്യം നടപ്പായില്ളെന്നതിനു പുറമെ, അദ്ദേഹത്തെ തലപ്പത്തിരുത്തി പുന$സംഘടനയും സംഘടനാ തെരഞ്ഞെടുപ്പും നടത്തുമ്പോള്‍, ഗ്രൂപ് സമവാക്യങ്ങള്‍ കീഴ്മേല്‍ മറിയുമെന്ന ആശങ്കയാണ് എ, ഐ ഗ്രൂപ്പുകള്‍ക്ക്. മൂന്നു മാസത്തിനകം ബൂത്തു മുതല്‍ കെ.പി.സി.സി തലം വരെ പുന$സംഘടന പൂര്‍ത്തിയാക്കാനാണ് രാഹുലിന്‍െറ നിര്‍ദേശം. ഇത് സുധീരന് വേണ്ടപ്പെട്ടവരെ വിവിധതലങ്ങളില്‍ തിരുകുന്നതിനും എ, ഐ ഗ്രൂപ്പുകളുടെ സ്വാധീനം ദുര്‍ബലപ്പെടുന്നതിനും ഇടയാക്കുമെന്ന് ഇരു വിഭാഗത്തിന്‍െറയും നേതാക്കള്‍ മുന്‍കൂട്ടി കാണുന്നു. തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കും.
സംസ്ഥാനതലത്തില്‍ രാഷ്ട്രീയകാര്യ സമിതിയെ ഹൈകമാന്‍ഡ് പ്രഖ്യാപിക്കുന്നതിനോടും എ, ഐ ഗ്രൂപ്പുകള്‍ തുറന്നെതിര്‍ക്കുന്നു. പുന$സംഘടനയിലേക്ക് നീങ്ങുന്നതിനിടയില്‍ ഇത്തരമൊരു സംവിധാനം ഫലവത്താകില്ളെന്നും അതില്‍ അംഗമാകാന്‍ താനില്ളെന്നും ഉമ്മന്‍ ചാണ്ടി സ്വന്തം വിശ്വസ്തരോട് പറഞ്ഞുകഴിഞ്ഞു.
അതേസമയം, സുധീരന്‍ ആഹ്ളാദത്തോടെയാണ് മടങ്ങിയത്. രാഷ്ട്രീയകാര്യ സമിതിയെ വൈകാതെ എ.ഐ.സി.സി തീരുമാനിക്കുമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കളുടെ അഭിപ്രായം ആരായുമെന്നും ഡല്‍ഹിയില്‍നിന്ന് മടങ്ങുന്നതിനു മുമ്പ് സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഗ്രൂപ് അതിപ്രസരമില്ലാത്ത ഒരു സംവിധാനമാണ് എ.ഐ.സി.സി വിഭാവനം ചെയ്യുന്നത്. അന്തിമമായി നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കെ.പി.സി.സി എക്സിക്യൂട്ടിവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുന$സംഘടനയുടെ മാനദണ്ഡവും മറ്റും രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അംഗത്വ വിതരണം നടത്തി നിഷ്പക്ഷമായി നല്ല രീതിയില്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും സുധീരന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.