ഹൈകമാന്‍ഡ് തീരുമാനം; അമര്‍ഷം പുകഞ്ഞ് കോണ്‍ഗ്രസ്
text_fieldsതിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഹൈകമാന്‍ഡ് തീരുമാനത്തില്‍ പരക്കെ അമര്‍ഷം. നീണ്ട ഇടവേളക്കുശേഷം സംഘടനാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതില്‍ ഗ്രൂപ്പുകള്‍ക്കതീതമായി സന്തോഷം പ്രകടമാണ്. അത് നിലനിലക്കത്തെന്നെയാണ് താല്‍ക്കാലിക പുനസംഘടനാ തീരുമാനത്തില്‍ പ്രതിഷേധമുയരുന്നത്. വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് നിലനിര്‍ത്തുന്നതിലാണ് പ്രധാനമായും എതിര്‍പ്പ്. ഹൈകമാന്‍ഡ് തീരുമാനത്തിനെതിരെ മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍ രംഗത്തത്തെിയത് ഇതിന്‍െറ സൂചനയുമാണ്.
ഒരു വര്‍ഷത്തിനകം സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് ഡല്‍ഹിയില്‍ കേരള നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണ. അതുവരെ സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് തുടരും. മൂന്നുമാസത്തിനകം ബൂത്തുമുതല്‍ കെ.പി.സി.സി ഭാരവാഹിതലം വരെയുള്ള പുന$സംഘടന നടത്തും. ഇത് നടപ്പാക്കാന്‍ ചുരുക്കം നേതാക്കള്‍ ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കും. സംഘടനാ തെരഞ്ഞെടുപ്പ് ഹൈകമാന്‍ഡിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സാധിച്ചതില്‍ ഗ്രൂപ്പുകള്‍ക്ക് ആശ്വസിക്കാം. എന്നാല്‍ ഡല്‍ഹിചര്‍ച്ചയില്‍ നേട്ടം ഉണ്ടാക്കിയത് സുധീരന്‍ തന്നെയാണ്. അദ്ദേഹത്തെ തെറിപ്പിക്കാനുള്ള ഗ്രൂപ്പുകളുടെ ആഗ്രഹം ഇത്തവണയും നടന്നില്ല.
ഒരുവര്‍ഷത്തേക്ക് കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം മോഹിച്ച് നീക്കം നടത്തേണ്ടെന്ന സന്ദേശമാണ് ഗ്രൂപ്പുകള്‍ക്ക് ഹൈകമാന്‍ഡ് നല്‍കിയിരിക്കുന്നത്. എന്നാല്‍, പുനസംഘടന വേണമെന്ന പൊതുവികാരത്തോട് യോജിക്കുകയും ചെയ്തു. ജംബോ കമ്മിറ്റികള്‍ക്കെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശത്തിനുള്ള പരിഹാരമാണ് പുന$സംഘടന. അതേസമയം, പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷത്തിനും യോജിക്കാനാകാത്ത കെ.പി.സി.സി അധ്യക്ഷനെ മാറ്റാതെ എങ്ങനെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്ന ചോദ്യം ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നു. സംഘടനാ തെരഞ്ഞെടുപ്പിന് തീരുമാനിച്ചിരിക്കെ, പുനസംഘടനയുടെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടുന്നു. അതിനാല്‍ പുന$സംഘടനയല്ല സംഘടനാ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു. ജംബോ കമ്മിറ്റികള്‍ക്കെതിരായ വിമര്‍ശമെല്ലാം വിസ്മരിച്ചാണ് ഗ്രൂപ്പുകളുടെ ഈ നിലപാട് മാറ്റം. അതാകട്ടെ, സുധീരന്‍ പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നതിനാല്‍ മാത്രവുമാണ്.
സുധീരനുമായി ഒത്തുപോകാന്‍ പറ്റില്ളെന്ന നിലപാടില്‍നിന്ന് പിന്മാറാന്‍ ഗ്രൂപ്പുകള്‍ തയാറല്ല. ഗ്രൂപ്പുനേതാക്കള്‍ താല്‍ക്കാലിക ധാരണക്ക് തയാറായെങ്കിലും അതംഗീകരിക്കാന്‍ മറ്റു നേതാക്കള്‍ സന്നദ്ധരുമല്ല. ഇവരുടെ നിലപാടിനെ നിയന്ത്രിക്കാന്‍ ഗ്രൂപ്പുനായകര്‍ക്ക് സാധിക്കുന്നുമില്ല. അതിനാല്‍ പുന$സംഘടനയോടുള്ള വിയോജിപ്പ് ഹൈകമാന്‍ഡിനെ അറിയിക്കാനുള്ള ഒരുക്കം ഗ്രൂപ്പുകളില്‍ സജീവമാണ്. ഹൈകമാന്‍ഡ് തീരുമാനം പ്രവര്‍ത്തകരുടെ വികാരം മാനിച്ചുള്ളതല്ളെന്ന കെ. സുധാകരന്‍െറ പ്രതികരണം അസംതൃപ്തി വ്യക്തമാക്കുന്നതാണ്. എന്നാല്‍ ജംബോ കമ്മിറ്റികള്‍ ഒഴിവാക്കപ്പെടുന്നതില്‍ പ്രവര്‍ത്തകരും രണ്ടാംനിരക്കാരും ആഹ്ളാദത്തിലാണ്.
സംസ്ഥാനതല താല്‍ക്കാലിക സംവിധാനത്തിനുള്ള തീരുമാനവും ഗ്രൂപ് നേതാക്കള്‍ക്ക് രുചിക്കുന്നതല്ല. ഇതില്‍ ഉള്‍പ്പെടുത്തേണ്ടവരെ തീരുമാനിക്കുന്നത് ഹൈകമാന്‍ഡ് ആയിരിക്കും. ഗ്രൂപ്പുകളുടെ താല്‍പര്യമനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കണമെന്നില്ല. ഇതും ഗ്രൂപ് നേതൃത്വങ്ങളെ ആശങ്കപ്പെടുത്തുന്നു. ആത്യന്തികമായി ഡല്‍ഹി ചര്‍ച്ച പ്രബല ഗ്രൂപ്പുകളുടെ ശക്തി ചോര്‍ത്തിയെന്നതാണ് വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.