മാണിയോട് മയത്തില്‍
text_fieldsതിരുവനന്തപുരം: മുന്നണിബന്ധം ഉപേക്ഷിച്ചെങ്കിലും കേരള കോണ്‍ഗ്രസ് -മാണി ഗ്രൂപ്പിനോട് മൃദുസമീപനവുമായി യു.ഡി.എഫ്. മാണി വിഭാഗം യു.ഡി.എഫ് വിട്ടശേഷം ചേര്‍ന്ന ആദ്യ മുന്നണി യോഗമാണ് മാണി ഗ്രൂപ്പിനെ പ്രകോപിപ്പിക്കേണ്ടെന്ന ധാരണയിലത്തെിയത്. മുന്നണിവിടാന്‍ മാണി കൈക്കൊണ്ട തീരുമാനം പുന$പരിശോധിക്കാന്‍ അവര്‍തന്നെ തയാറാകണമെന്ന് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കണ്‍വീനര്‍ പി.പി. തങ്കച്ചനും ആവശ്യപ്പെട്ടു.
മാണി മുന്നണി വിട്ടുപോകണമെന്ന നിലപാട് ഒരുഘട്ടത്തിലും ആരും സ്വീകരിച്ചിട്ടില്ല. മുന്നണിവിടാന്‍ അവര്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. 34 വര്‍ഷം മുന്നണിക്കൊപ്പം ഉണ്ടായിരുന്ന കക്ഷി വിട്ടുപോയതില്‍ വിഷമമുണ്ട്. മുന്നണിയില്‍നിന്ന് മാണിയെ യു.ഡി.എഫ് പുറത്താക്കുകയോ അവരുമായുള്ള മുന്നണിബന്ധം അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ല. തെറ്റിദ്ധാരണമൂലമാണ് അവരുടെ ഇപ്പോഴത്തെ തീരുമാനമെന്ന് കരുതുന്നു. അവരുമായി അഭിപ്രായവ്യത്യാസമില്ല. മാണി ഗ്രൂപ്പിനോടുള്ള സമീപനം പഴയപടി തുടരും. മാണിയുമായി ചര്‍ച്ചനടത്താനോ ഒൗദ്യോഗികമായി അവരെ മുന്നണിയിലേക്ക് ഇപ്പോള്‍ മടക്കിവിളിക്കാനോ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അവര്‍ മടങ്ങിവരാന്‍ ആഗ്രഹിച്ചാല്‍ ചര്‍ച്ചയെപ്പറ്റി അപ്പോള്‍ ആലോചിക്കും. അവര്‍ മുന്നണിയില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ചെന്നിത്തല വ്യക്തമാക്കി.
യു.ഡി.എഫ് തകരുമെന്നത് പിണറായിയുടെയും കോടിയേരിയുടെയും സ്വപ്നം മാത്രമാണ്. ഏതെങ്കിലും പാര്‍ട്ടി മുന്നണി വിടുന്നതിന്‍െറ പേരില്‍ മുന്നണി പിരിച്ചുവിടണമെങ്കില്‍ എല്‍.ഡി.എഫ് മൂന്നുതവണ പിരിച്ചുവിടേണ്ട സമയം കഴിഞ്ഞു. ജോസഫ് ഗ്രൂപ്പും ജനതാദളും ആര്‍.എസ്.പിയും ഇടതുമുന്നണി വിട്ടവരാണ്. തെരഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്ന ജനപിന്തുണ ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മാണിയെ മടക്കിക്കൊണ്ടുവരാന്‍ നടപടിവേണമെന്ന് യു.ഡി.എഫ് യോഗത്തില്‍ എല്ലാ ഘടകകക്ഷികളും ആവശ്യപ്പെട്ടു. മാണി മുന്നണിവിട്ടുപോയതിനു പിന്നാലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശങ്ങളില്‍ ഘടകകക്ഷികള്‍ അതൃപ്തി അറിയിച്ചു. ഇക്കാര്യത്തില്‍ ഘടകകക്ഷികളില്‍നിന്ന് വിമര്‍ശം ഉണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട് രമേശ് ചെന്നിത്തല തന്നെ യോഗത്തിന്‍െറ തുടക്കത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മാണി മുന്നണിവിട്ടത് യു.ഡി.എഫിന്‍െറയോ കോണ്‍ഗ്രസിന്‍െറയോ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിട്ടല്ളെന്ന് അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.