ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ പൂട്ടില്ല; പ്രവര്‍ത്തനസമയം കുറക്കല്‍ പരിഗണനയില്‍
text_fieldsതൃശൂര്‍: സംസ്ഥാനത്ത് ശേഷിക്കുന്ന ബിവറേജസ് ഒൗട്ട് ലെറ്റുകള്‍ പൂട്ടില്ല. യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയം അനുസരിച്ച് ഗാന്ധിജയന്തിയോടനുബന്ധിച്ച് 20 ശതമാനം ചില്ലറ മദ്യവില്‍പനശാലകള്‍ പൂട്ടിയിരുന്നു. തുടര്‍ന്ന് എല്ലാ വര്‍ഷവും 10 ശതമാനം വീതം പൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം പൂട്ടിയ ബാറുകളിലെ തൊഴിലാളികളെ പൂര്‍ണമായി പുനരധിവസിപ്പിച്ചിട്ടില്ല. ഇനിയും ഒൗട്ട്ലെറ്റുകള്‍ പൂട്ടിയാല്‍ തൊഴിലാളികളുടെ പുനരധിവാസം കീറാമുട്ടിയാകും. അതേസമയം, ഒൗട്ട്ലെറ്റ് പ്രവര്‍ത്തന സമയം കുറക്കല്‍ പരിഗണനയിലുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയം ഇക്കാര്യം തീരുമാനിക്കും. ബിവറേജസ് ഒൗട്ട്ലെറ്റ് പ്രവര്‍ത്തനം രാത്രി എട്ടുവരെയാക്കണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം പരിഗണനയിലാണ്. മുന്‍ സര്‍ക്കാറിന്‍െറ നയംമൂലം മദ്യ ഉപഭോഗം കുറഞ്ഞില്ളെന്നും വില്‍പന വര്‍ധിച്ചെന്നുമാണ് സര്‍ക്കാറിന്‍െറ കണക്ക്. ഒൗട്ട്ലെറ്റുകള്‍ പൂട്ടുന്നത് വരുമാനത്തെ ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്. പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള സാഹചര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലവാരമുള്ള വിലകുറഞ്ഞ മദ്യം എത്തിക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. അതിനനുസരിച്ച മദ്യനയമാകും അവതരിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.