ഗ്രൂപ്പുകളെ വെട്ടി, കുലുങ്ങാതെ സുധീരന്‍
text_fieldsന്യൂഡല്‍ഹി: സംഘടനാ തെരഞ്ഞെടുപ്പിനുമുമ്പ് പുന:സംഘടന നടത്തുന്നതിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ നടത്തുന്ന സംയുക്ത നീക്കം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഡല്‍ഹി യാത്രയില്‍ വെട്ടി. ഈ മാസം നാലിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംഘടനാ തെരഞ്ഞെടുപ്പ്, പുന$സംഘടന, മേല്‍നോട്ടസമിതി എന്നിവയെക്കുറിച്ച് എടുത്ത തീരുമാനങ്ങളില്‍ ഒരു മാറ്റവുമില്ളെന്ന് സുധീരന്‍ വാര്‍ത്താലേഖകരെ അറിയിച്ചു. രാഹുലുമായി മറ്റൊരുവട്ടം കൂടിക്കാഴ്ച നടത്തിയ സുധീരന്‍ തീര്‍ത്തും ആത്മവിശ്വാസത്തിലാണ്.
സംഘടനാ തെരഞ്ഞെടുപ്പിനുമുമ്പ് പുന$സംഘടന നടത്തുന്നതും മേല്‍നോട്ടസമിതി ഉണ്ടാക്കുന്നതും ഒഴിവാക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ശ്രമം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സുധീരന്‍ ഡല്‍ഹിയിലത്തെിയത്. പുന$സംഘടനയോടുള്ള അഭിപ്രായ വ്യത്യാസം അറിയിക്കാന്‍ അടുത്തയാഴ്ച ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക് പുറപ്പെടാനിരിക്കേയായിരുന്നു സുധീരന്‍െറ യാത്ര. കഴിഞ്ഞ കൂടിക്കാഴ്ചയില്‍ ഏകകണ്ഠമായി എടുത്ത തീരുമാനത്തില്‍ വ്യത്യാസമുണ്ടെന്ന ഒരറിയിപ്പും കിട്ടിയിട്ടില്ളെന്ന് സുധീരന്‍ പറഞ്ഞു. നേരത്തെയെടുത്ത തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് രാഹുലുമായി നടന്നത്. ഇപ്പോള്‍ തയാറാക്കിയിട്ടുള്ള മേല്‍നോട്ട സമിതി അംഗങ്ങളുടെ എണ്ണം ചുരുക്കും. രാഹുലിനെ ഒറ്റക്ക് കണ്ടതില്‍ അസ്വാഭാവികതയില്ല.
കെ.എസ്.യു തെരഞ്ഞെടുപ്പില്‍ പ്രാദേശികതലത്തില്‍ വരെ ഗ്രൂപ് അതിപ്രസരമാണെന്ന് സുധീരന്‍, രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. നീതിപൂര്‍വമായി നേതൃത്വം തെരഞ്ഞെടുപ്പ് നടത്താന്‍ എന്‍.എസ്.യു നടപടി സ്വീകരിക്കുമെന്നാണ് മനസ്സിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തി ഇതിന് ഏകോപന സമിതി രൂപവത്കരിച്ചിട്ടുണ്ട്. കെ.എസ്.യു തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെടുന്ന പതിവില്ളെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.