ബാര്‍ കോഴ: മാണിയുടെ വിദേശയാത്രകളും അവിഹിത സ്വത്തുസമ്പാദനവും അന്വേഷിക്കും
text_fieldsതിരുവനന്തപുരം: മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്‍െറ തുടരന്വേഷണത്തില്‍ അദ്ദേഹത്തിന്‍െറ സ്വത്തുവിവരങ്ങളും ആസ്തിയും വിജിലന്‍സ് പരിശോധിക്കും. അവിഹിത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മാണിക്കെതിരെ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണഘട്ടത്തില്‍ ലഭിച്ച പരാതികളില്‍ ചിലത് പ്രഥമദൃഷ്ട്യാ തെളിവില്ളെന്ന കാരണത്താല്‍ മാറ്റിവെച്ചിരുന്നു. ഇവ പുന$പരിശോധിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്‍െറ നിര്‍ദേശം. മാണിക്കെതിരെ പുതിയ ചില പരാതികള്‍ കൂടി ലഭ്യമായതായും സൂചനയുണ്ട്. ഇവയെല്ലാം ചേര്‍ത്ത് സമഗ്ര അന്വേഷണം നടത്തും.
തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിലെ ഡിവൈ.എസ്.പി നജ്മല്‍ ഹസനാണ് അന്വേഷണച്ചുമതല. ഇദ്ദേഹത്തിന്‍െറ സംഘത്തില്‍, സ്പെഷല്‍ സെല്‍ സി.ഐയെയും കൂടി ഉള്‍പ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. അനധികൃതസ്വത്തുസമ്പാദനം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്ന വിഭാഗമാണ് സ്പെഷല്‍ സെല്‍.
സ്വത്തുസമ്പാദനം സംബന്ധിച്ച അന്വേഷണം വിദേശത്തേക്ക് നീളാനും സാധ്യതയുണ്ട്. ജോസ് കെ. മാണി എം.പിക്ക് ശ്രീലങ്കയില്‍ നിക്ഷേപമുണ്ടെന്ന ആക്ഷേപത്തിന്‍െറ പശ്ചാത്തലത്തിലാണിത്. മാണിയും മകനും നടത്തിയ വിദേശയാത്രകള്‍ പരിശോധിക്കും. ബാറുടമകള്‍ സത്യം വിളിച്ചുപറയുമെന്നാണ് വിജിലന്‍സ് പ്രതീക്ഷിക്കുന്നത്. എഫ്.ഐ.ആര്‍ ഇടുന്നതിനുമുമ്പ് വിജിലന്‍സ് മുമ്പാകെ മാണിക്കെതിരായി മൊഴി നല്‍കിയ 15 ഓളം ബാറുടമകളെ വീണ്ടും വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്.
മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനോ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ ആണ് വിജിലന്‍സിന്‍െറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.