സി.പി.എം–സി.പി.ഐ തര്‍ക്കം: നിലപാട് മയപ്പെടുത്തി സി.പി.എം
text_fieldsകൊച്ചി: എറണാകുളത്ത് സി.പി.ഐയുമായുള്ള തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി സി.പി.എം. നേതാക്കളുടെ പരസ്യ പ്രതികരണം ഒഴിവാക്കാന്‍ നേതൃത്വം ഇടപെട്ട സാഹചര്യത്തിലാണ് സി.പി.എമ്മിന്‍െറ നിലപാട് മാറ്റം. ഇടത് മുന്നണിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സി.പി.എമ്മും സി.പി.ഐയുമായി നിലവില്‍ പുതിയ പ്രശ്നങ്ങളൊന്നുമില്ളെന്നും ഒരുമിച്ചിരുന്ന് സംസാരിക്കാനുള്ള അവസരം ഇരുപാര്‍ട്ടികള്‍ക്കുമുണ്ടെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് രാജീവ് ഇക്കാര്യം വ്യക്തമാക്കിയത്. സി.പി.ഐയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പറയേണ്ടവ പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ വന്നപ്പോഴാണ് എം. സ്വരാജ് എം.എല്‍.എയുടെ പ്രതികരണമുണ്ടായത്.
വിമര്‍ശിക്കുന്നവര്‍ സ്വരാജ് ഏറ്റവും മാതൃകയായി പ്രവര്‍ത്തിക്കുന്ന എം.എല്‍.എയാണെന്ന കാര്യം മറച്ചുവെക്കുകയാണ്. സി.പി.എമ്മും സി.പി.ഐയും രണ്ട് പാര്‍ട്ടികളായി നിലനില്‍ക്കുന്നത് അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ടുതന്നെയാണ്. എന്നാല്‍, നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂവെന്നും പരസ്യമായി പറഞ്ഞുപോകേണ്ട കാര്യങ്ങള്‍ നിലവിലില്ളെന്നും രാജീവ് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ സി.പി.എം വിട്ടവര്‍ സി.പി.ഐയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ ഉരസല്‍ സംസ്ഥാനത്ത് ഇടത് ഐക്യത്തെ ഉലക്കും വിധം വളര്‍ന്നതോടെയാണ് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ നേതാക്കള്‍ പരസ്യപ്രതികരണങ്ങള്‍ക്ക് മുതിരരുതെന്നും ഫേസ്ബുക്കിലുടെ ആദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട തൃപ്പൂണിത്തുറ എം.എല്‍.എയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം. സ്വരാജിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം ലേഖനം പ്രസിദ്ധീകരിച്ച സാഹചര്യത്തിലായിരുന്നു ഇടപെടല്‍. എന്നാല്‍, സ്വരാജ് അഹങ്കാരത്തിന്‍െറ ആള്‍രൂപമാണെന്ന് വിമര്‍ശിച്ച് തുടര്‍ന്നും സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റി പ്രസ്താവന ഇറക്കിയെങ്കിലും സി.പി.എം പ്രതികരിക്കാന്‍ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.