കേരള കോണ്‍ഗ്രസ് സെക്കുലര്‍ യു.ഡി.എഫിനൊപ്പമെന്ന് ടി.എസ്. ജോണ്‍
text_fieldsകോട്ടയം: കേരള കോണ്‍ഗ്രസ് സെക്കുലര്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും പാര്‍ട്ടി ചെയര്‍മാന്‍ ടി.എസ്.ജോണ്‍. എല്‍.ഡി.എഫ് നേരത്തേ കാട്ടിയ രാഷ്ട്രീയ വഞ്ചന ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാലാണ് ജനുവരി 31ന് മുമ്പ് ഘടകകക്ഷിയാക്കുമെന്ന കാര്യത്തില്‍ ഉറപ്പുവേണമെന്ന് സെക്കുലര്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. ഇത് തള്ളിയ സാഹചര്യത്തിലാണ് എല്‍.ഡി.എഫുമായുള്ള പ്രാദേശിക സഹകരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനി എല്‍.ഡി.എഫുമായി ഒരു ചര്‍ച്ചയുമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഒഴിച്ച് മറ്റൊരിടത്തും എല്‍.ഡി.എഫ് സീറ്റുകളൊന്നും നല്‍കിയിട്ടില്ല.
നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും. സീറ്റിന്‍െറ കാര്യങ്ങളിലെല്ലാം ചര്‍ച്ചക്കുശേഷമാകും തീരുമാനം. ബി.ജെ.പിയുമായി ഒരു രാഷ്ട്രീയചര്‍ച്ചയും നടത്തിയിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് നാഷനലിസ്റ്റ് നേതാക്കളുമായി ലയനകാര്യം ചര്‍ച്ചചെയ്യാനാണ് കോട്ടയം ടി.ബിയിലത്തെിയത്. അവിടെ ബി.ജെ.പി നേതാക്കള്‍ ഉണ്ടായിരുന്നോയെന്ന കാര്യം അറിയില്ല. പി.സി. തോമസിന്‍െറ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസും സെക്കുലറുമായി ലയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
കഴിഞ്ഞദിവസം പി.സി. ജോര്‍ജിന്‍െറ നേതൃത്വത്തില്‍ കോട്ടയത്ത് നടത്തിയ യോഗത്തിന് നിയമസാധുതയില്ല. പി.സി. ജോര്‍ജ് പാര്‍ട്ടി അംഗമല്ല. പാര്‍ട്ടി ഭരണഘടനയനുസരിച്ച് മുന്‍കൂര്‍ നോട്ടീസ് നല്‍കിവേണം സംസ്ഥാന കമ്മിറ്റിയോഗം വിളിക്കാന്‍. പി.സി. ജോര്‍ജ് വിളിച്ചയോഗത്തിന് മുന്‍കൂര്‍ ആര്‍ക്കും നോട്ടീസ് നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷന്‍െറ രജിസ്ട്രേഷനുള്ളത് ടി.എസ്. ജോണ്‍ ചെയര്‍മാനായ സെക്കുലര്‍ പാര്‍ട്ടിക്കാണ്. മറ്റാര്‍ക്കും ഈ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആകാനാകില്ല.
പി.സി. ജോര്‍ജിന്‍െറ വളയമില്ലാത്ത ചാട്ടം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും വളരെ ദോഷം ചെയ്തിട്ടുണ്ട്. സെക്കുലര്‍ പാര്‍ട്ടിയുടെ പേരില്‍ മറ്റാരെങ്കിലും പ്രസ്താവന ഇറക്കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.