മുന്നണിമാറ്റം: അരുവിക്കര നല്‍കാമെന്ന എല്‍.ഡി.എഫ് വാഗ്ദാനം ജെ.ഡി.യു നിരസിച്ചു
text_fieldsകോഴിക്കോട്: മുന്നണിമാറ്റ ചര്‍ച്ചയില്‍ അരുവിക്കര മണ്ഡലം നല്‍കാമെന്ന എല്‍.ഡി.എഫ് വാഗ്ദാനം ജെ.ഡി.യു നിരസിച്ചു. ജയസാധ്യതയില്ളെന്ന കാരണത്താല്‍ അരുവിക്കര സീറ്റ് നിരസിച്ച ജെ.ഡി.യു, എല്‍.ഡി.എഫുമായുള്ള ഭാവി ചര്‍ച്ചക്ക് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ശ്രേയാംസ്കുമാര്‍ എം.എല്‍.എയെ ചുമതലപ്പെടുത്തി. യു.ഡി.എഫ് ഇത്തവണത്തെ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തപ്പോള്‍ അടുത്തതവണ ഒഴിവുവരുന്ന രണ്ടില്‍ ഒന്ന് നല്‍കാമെന്നാണ് എല്‍.ഡി.എഫിന്‍െറ ഉറപ്പ്. തിരുവനന്തപുരത്ത് ഒരു സീറ്റ് വേണമെന്ന ജെ.ഡി.യു ആവശ്യത്തിന് കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റായ അരുവിക്കര നല്‍കാമെന്ന എല്‍.ഡി.എഫ് നിര്‍ദേശിച്ചത്.അതേസമയം, ജയമുറപ്പുള്ള അഞ്ചെണ്ണമുള്‍പ്പെടെ ഏഴു നിയമസഭാ മണ്ഡലങ്ങളും രാജ്യസഭാ സീറ്റുമാണ് യു.ഡി.എഫിനോട് ആവശ്യപ്പെട്ടത്. യു.ഡി.എഫ് തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ചര്‍ച്ചകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.