ജെ.ഡി.യു തീരുമാനം ജില്ലകളുടെ എതിര്‍പ്പ് അവഗണിച്ച്
text_fieldsകോഴിക്കോട്: യു.ഡി.എഫില്‍ തുടരാനുള്ള ജെ.ഡി.യു തീരുമാനം ഭൂരിപക്ഷം ജില്ലാ കൗണ്‍സിലുകളുടെയും എതിര്‍പ്പ് അവഗണിച്ചുകൊണ്ട്. ഏറെ നാളായി യു.ഡി.എഫിനെ അലട്ടിയ ജെ.ഡി.യു മുന്നണിമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അവസാനമായെങ്കിലും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലത്തെ തീരുമാനം സ്വാധീനിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
സംഘ്പരിവാര്‍-ബി.ജെ.പി കക്ഷികള്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് യു.ഡി.എഫ് പിന്തുണക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും മുന്നണിയില്‍ നേതാക്കളുടെ സമ്മര്‍ദമാണ് തീരുമാനത്തെ സ്വാധീനിച്ചത്. മുന്നണിമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നത് മന്ത്രി കെ.പി. മോഹനനാണെന്ന ആരോപണത്തെ സംസ്ഥാന പ്രസിഡന്‍റ് നിഷേധിക്കുകയായിരുന്നു. മോഹനന്‍െറ ലൈന്‍ ശരിയാണെന്ന രീതിയിലാണ് വീരേന്ദ്രകുമാര്‍. കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനും മുന്നണിയില്‍ തുടരണമെന്ന ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, 12 ജില്ലാ കൗണ്‍സിലുകളുടെയും അഭിപ്രായം എല്‍.ഡി.എഫിലേക്ക് പോകണമെന്നായിരുന്നെങ്കിലും പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ മുന്നണിമാറ്റം ആവശ്യമില്ളെന്ന നിലപാടാണെടുത്തത്.
മുന്നണിമാറണമെന്ന നിലപാടുള്ള സംസ്ഥാന നേതാക്കളടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ നേരത്തേ സമാന്തരയോഗം ചേര്‍ന്നിരുന്നു. ജില്ലാ പ്രസിഡന്‍റുമാര്‍ക്കെതിരെ ഒപ്പു ശേഖരണം നടത്താനായിരുന്നു ഇവരുടെ തീരുമാനം. അതിനിടെ, എല്‍.ഡി.എഫുമായി നടന്ന ചര്‍ച്ചയില്‍ അരുവിക്കര മണ്ഡലം വാഗ്ദാനം ചെയ്തതാണ് മുന്നണിമാറ്റനീക്കത്തിന് തിരിച്ചടിയായത്. രാജ്യസഭാ സീറ്റിന്‍െറ കാര്യത്തിലും എല്‍.ഡി.എഫ് ഉറപ്പൊന്നും നല്‍കാത്തതും ചര്‍ച്ച വഴിമുട്ടാനിടയാക്കി.
അതേസമയം കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള നേതാക്കള്‍ വീരേന്ദ്രകുമാറുമായി നടത്തിയ ചര്‍ച്ചയില്‍ രാജ്യസഭാ സീറ്റ് ഉറപ്പ് നല്‍കിയിരുന്നു. വിജയ സാധ്യതയുള്ള അഞ്ചെണ്ണമുള്‍പ്പെടെ ഏഴ് സീറ്റ് നല്‍കാമെന്ന് യു.ഡി.എഫ് സമ്മതിച്ചതായും നേതൃയോഗം ചൂണ്ടിക്കാട്ടി. പാലക്കാട് തോല്‍വിയെ തുടര്‍ന്ന് ഉടലെടുത്ത അസ്വാരസ്യമാണ് ചൊവ്വാഴ്ച പ്രസിഡന്‍റിന്‍െറ പ്രഖ്യാപനത്തിലൂടെ അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.