ഡി.എം.കെ–കോണ്‍ഗ്രസ് മുന്നണിയില്‍ വിജയകാന്തിനെ എത്തിക്കാന്‍ രഹസ്യ ചര്‍ച്ച
text_fieldsചെന്നൈ: വിജയകാന്തിനെയും അദ്ദേഹത്തിന്‍െറ ദേശീയ മൂര്‍പോക്ക് ദ്രാവിഡ കഴകത്തെയും ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തിലത്തെിക്കാന്‍ രഹസ്യ ചര്‍ച്ച തുടങ്ങി. ഹൈകമാന്‍ഡിന്‍െറ ദൂതരായി ചെന്നൈയിലത്തെിയ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഏതുവിധേനയും വിജയകാന്തിനെ മുന്നണിയിലത്തെിക്കണമെന്ന് കരുണാനിധിയോട് അഭ്യര്‍ഥിച്ചിരുന്നു. പുതിയ സഖ്യ നീക്കങ്ങള്‍ ഭരണത്തുടര്‍ച്ച അവകാശപ്പെടുന്ന ജയലളിതക്ക് ഭീഷണിയാണ്. അതേസമയം, വിജയകാന്തിനെ ഒപ്പം കൂട്ടുന്നതില്‍ താഴെതട്ടിലുള്ള പ്രവര്‍ത്തകരുടെ എതിര്‍പ്പ് ഡി.എം.കെ മറികടക്കേണ്ടതുണ്ട്.
വിജയകാന്ത് ആദ്യം നിയന്ത്രിക്കേണ്ടത് സ്വന്തം ഭാര്യ പ്രേമലതയെയാണ്. ഡി.എം.കെയെ വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയിലാണ് അവര്‍. ഡി.എം.കെ-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ അഴിമതിക്കാര്‍ ഒരുമിച്ചുകൂടിയെന്നാണ് പ്രേമലത വിശേഷിപ്പിച്ചത്. സഖ്യ നീക്കങ്ങളില്‍ അവര്‍ അനിഷ്ടം പ്രകടിപ്പിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ മുഖ്യമന്ത്രി കസേര വേണമെന്ന് വാശിപിടിക്കുന്ന കരുണാനിധിയും വിജയകാന്തും എങ്ങനെ സഖ്യത്തിലത്തെുമെന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതക്കൊപ്പമായിരുന്ന വിജയകാന്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിലായിരുന്നു. നിയമസഭയില്‍ 234 സീറ്റില്‍ 203 ഉം പിടിച്ചെടുത്ത പതിനൊന്ന് പാര്‍ട്ടികളുടെ അണ്ണാ ഡി.എം.കെ സഖ്യത്തിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്നു. വിജയകാന്തിന്‍െറ പാര്‍ട്ടിക്ക് 29 അംഗങ്ങളെയാണ് ലഭിച്ചത്.
എന്നാല്‍, നിയമസഭയില്‍ പ്രതിപക്ഷ നേതാവാകാനുള്ള ഭാഗ്യമുണ്ടായത് വിജയകാന്തിനാണ്. മുഖ്യമന്ത്രി കസേര ഉറച്ചതോടെ ജയലളിത, വിജയകാന്തിനെ സഖ്യത്തില്‍നിന്ന് പുറത്താക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രതിപക്ഷ കക്ഷിയുടെ നേതാവായ വിജയകാന്ത് അങ്ങനെ പ്രതിപക്ഷ നേതാവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.