നിയമസഭാ സീറ്റ് തര്‍ക്കം; കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം
text_fieldsകൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധി പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുന്നു. പഴയ ജോസഫ് വിഭാഗത്തിന് സിറ്റിങ് സീറ്റായ കടുത്തുരുത്തി നല്‍കാനാവില്ളെന്നും പുതിയ സീറ്റുകള്‍ക്ക് അവകാശവാദം വേണ്ടെന്നുമുള്ള മാണി വിഭാഗത്തിന്‍റ നിലപാടാണ് പ്രതിസന്ധിക്ക് കാരണം.
പാര്‍ട്ടി സ്ഥാപക ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്‍െറ മകനും ജനറല്‍ സെക്രട്ടറിയുമായ ഫ്രാന്‍സിസ് ജോര്‍ജ്, മുതിര്‍ന്ന നേതാക്കളായ ഡോ.കെ.സി. ജോസഫ്, ആന്‍റണി രാജു, പി.സി. ജോസഫ്, വക്കച്ചന്‍ മറ്റത്തില്‍ തുടങ്ങിയവരാണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍. ഇതിനോട് മന്ത്രി പി.ജെ. ജോസഫ് മനസ്സ് തുറന്നിട്ടില്ല. പഴയ പാല മണ്ഡലത്തിന്‍െറ ഭാഗമായിരുന്ന ചില പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുന്ന കടുത്തുരുത്തി ഇനിയും ജോസഫ് വിഭാഗത്തിന് നല്‍കാനാവില്ളെന്നാണ് മാണി വിഭാഗത്തിന്‍െറ നിലപാട്. മാണിയുമായി അടുത്ത് ബന്ധമുള്ളവരെ മത്സരിപ്പിക്കാന്‍ സീറ്റ് വേണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ എം.എല്‍.എ ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫിന് ഏറ്റുമാനൂര്‍ നല്‍കാമെന്നും പറയുന്നു. എന്നാല്‍, സിറ്റിങ് സീറ്റ് ഉപേക്ഷിച്ച് ഇടതുപക്ഷത്തിന്‍െറ മണ്ഡലത്തില്‍ മത്സരിക്കില്ളെന്നാണ് മോന്‍സിന്‍െറ നിലപാട്. കടുത്തുരുത്തിക്ക് പുറമെ തൊടുപുഴ, കോതമംഗലം എന്നിവയാണ് പഴയ ജോസഫ് വിഭാഗം ജയിച്ച മണ്ഡലങ്ങള്‍. കുട്ടനാട്ടില്‍ ഡോ.കെ.സി. ജോസഫ് പരാജയപ്പെട്ടു. ഇതിന് പുറമെ ഫ്രാന്‍സിസ് ജോര്‍ജ്, ആന്‍റണി രാജു എന്നിവര്‍ക്ക് സീറ്റ് നല്‍കുന്നതിലും വ്യക്തതയില്ലത്രെ. പി.സി. ജോര്‍ജ് പാര്‍ട്ടി വിട്ടതിലൂടെ ഒഴിവുവന്ന പൂഞ്ഞാറും നല്‍കില്ളെന്ന മാണി വിഭാഗത്തിന്‍റ നിലപാട് ജോസഫിനെ ചൊടിപ്പിച്ചിട്ടുണ്ട്. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കെ.എം. മാണി രാജിവെച്ചപ്പോള്‍ പി.ജെ. ജോസഫ് ഒപ്പം രാജിവെക്കാതിരുന്നത് മുതലാണ് ഭിന്നത രൂക്ഷമായത്. മാണിയുടെ ബി.ജെ.പി ബന്ധത്തെ എതിര്‍ത്തതും ജോസഫ് വിഭാഗമാണ്. ഇപ്പോഴത്തെ നിയമസഭാ സമ്മേളനം കഴിയുന്നതോടെ കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറി പിളര്‍പ്പിലത്തെിയേക്കുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന.
ഇടുക്കി, മൂവാറ്റുപുഴ, കോതമംഗമലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, തിരുവനന്തപുരം തുടങ്ങി എട്ട് സീറ്റ് നല്‍കാമെന്ന് ഇടതുമുന്നണി ഓഫര്‍ നല്‍കിയതായും ജോസഫ് വിഭാഗം പറയുന്നു. ഇതിനിടെ, മുന്‍ എം.എല്‍.എ കൂടിയായ പി.സി. ജോസഫിനെ ഹൈറേഞ്ച് സംരക്ഷണസമിതി പിന്തുണയോടെ ഇടുക്കിയിലും മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജിനെ മൂവാറ്റുപുഴയിലും സ്വതന്ത്ര സ്ഥാനാര്‍ഥികളാക്കാന്‍ ഇടതുമുന്നണി നേരത്തേ ചില നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.