പാമോലിനില്‍ തിളച്ച് വീണ്ടും കോണ്‍ഗ്രസ്
text_fieldsതൃശൂര്‍: രണ്ട് പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തില്‍ ഇടക്കിടെ ചൂടാവുകയും ചിലപ്പോള്‍ തിളച്ച് പൊന്തുകയും ചെയ്യുകയാണ് പാമോലിന്‍ ഇറക്കുമതി കേസ്.
ചട്ടങ്ങള്‍ മറികടന്ന് മലേഷ്യയില്‍നിന്ന് പാമോലിന്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാറിന് രണ്ടുകോടിയിലധികം രൂപ നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. 1991-92 കാലയളവിലാണ് ഇറക്കുമതി ചെയ്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോലിന്‍ ടണ്ണിന് 392.25 ഡോളര്‍ വിലയുള്ളപ്പോള്‍ 405 ഡോളര്‍ നിരക്കില്‍ 15,000 ടണ്‍ ഇറക്കുമതി ചെയ്തത് വഴി 2.32 കോടിയുടെ നഷ്ടമുണ്ടായെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടത്തെി. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍, ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, ചീഫ് സെക്രട്ടറി കെ. പത്മകുമാര്‍, അഡീ. സെക്രട്ടറി സക്കറിയ മാത്യു, സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജിജി തോംസണ്‍, വകുപ്പ് സെക്രട്ടറി പി.ജെ. തോമസ് എന്നിവരുള്‍പ്പെടെ എട്ടുപേരെയും പാമോലിന്‍ ഇറക്കുമതിക്ക് അനുമതി ലഭിച്ച പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി, ചെന്നൈ മാലാ ട്രേഡിങ് കോര്‍പറേഷന്‍ എന്നിവയെയും പ്രതി ചേര്‍ത്തിരുന്നു. 2001ല്‍ അന്വേഷണം പൂര്‍ത്തിയായെങ്കിലും 2003ലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇടപാട് നടന്ന കാലത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി 2011ല്‍ ഉത്തരവിട്ടു.
വിജിലന്‍സ് കോടതി ഉത്തരവ് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ ജഡ്ജി കേസില്‍നിന്ന് പിന്മാറുകയും കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. പാമോലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ളെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് 2012ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതികളുടെ വിടുതല്‍ ഹരജി പരിഗണിക്കുന്നതിനിടെയാണ് കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കേസിന്‍െറ ഏതെങ്കിലും ഘട്ടത്തില്‍ മുന്‍ ധനമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിക്കുകയാണെങ്കില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിനുള്ള സാധ്യത സജീവമാക്കുന്നതാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പുതിയ നിരീക്ഷണം.
രാജന്‍ കേസിനും ചാരക്കേസിനും പുറമെ കെ. കരുണാകരന്‍െറ രാഷ്ട്രീയ ജീവിതത്തെ മരണം വരെ വേട്ടയാടിയ കേസെന്ന പ്രാധാന്യം പാമോലിന്‍ കേസിനുണ്ട്. 2005 ജനുവരിയില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ന്നുവന്ന ഇടത് സര്‍ക്കാര്‍ അത് റദ്ദാക്കി. വീണ്ടും യു.ഡി.എഫ് അധികാരത്തിലത്തെിയപ്പോള്‍ കേസ് പിന്‍വലിക്കാന്‍ നടത്തിയ ശ്രമം 2014ല്‍ പരാജയപ്പെട്ടു. പാമോലിന്‍ കേസില്‍ 23ാം സാക്ഷിയാണ് ഉമ്മന്‍ചാണ്ടി. താന്‍ പ്രതിയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്ന് ടി.എച്ച്. മുസ്തഫ മുമ്പ് പറഞ്ഞിരുന്നു. വിചാരണഘട്ടത്തില്‍ തെളിവ് കിട്ടിയാല്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാല്‍ കേസിന്‍െറ തുടര്‍നടപടി ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.