അസമിൽ നിര്‍ണായകമാകാന്‍ എ.ഐ.യു.ഡി.എഫ്
text_fieldsഒറ്റക്ക് ഭരണം കിട്ടിയില്ളെങ്കിലും നിര്‍ണായക ശക്തിയാകാന്‍ ഒരുങ്ങുകയാണ് ലോവര്‍ അസമില്‍ മുസ്ലിംകള്‍ക്കിടയിലെ നിര്‍ണായക ശക്തിയായ ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്). ഒമ്പത് ജില്ലകളില്‍ സ്വാധീനമുള്ള എ.ഐ.യു.ഡി.എഫ് ചില്ലറക്കാരല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 24 നിയമസഭാ സീറ്റുകളില്‍ മുന്‍തൂക്കമുണ്ടായിരുന്നു. 2006ല്‍ പിറന്ന പാര്‍ട്ടിയുടെ വളര്‍ച്ച അസൂയാവഹമായിരുന്നു. ആ വര്‍ഷം 10 സീറ്റാണ് നിയമസഭയില്‍ എ.ഐ.യു.ഡി.എഫ് നേടിയത്. 2011ല്‍ നേട്ടം 18 സീറ്റായി ഉയര്‍ന്നു.
2009ല്‍ ഒരു ലോക്സഭാ അംഗമുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ മൂന്ന് എം.പിമാരുണ്ട്. ഇതിലൊരാള്‍ ഹൈന്ദവനായ രാധേശ്യാം ബിശ്വാസാണ്. ലോക്സഭാംഗം കൂടിയായ ബദ്റുദ്ദീന്‍ അജ്മലാണ് പാര്‍ട്ടിയുടെ എല്ലാമെല്ലാം. കൊക്രജര്‍ കലാപത്തില്‍ മുസ്ലിംകളുടെ രക്ഷക്കത്തെിയ ബദ്റുദ്ദീന്‍ അജ്മല്‍ പ്രമുഖ പെര്‍ഫ്യൂം വ്യാപാരി കൂടിയാണ്. കോണ്‍ഗ്രസുമായി സഖ്യത്തിന് അജ്മല്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, തങ്ങളുടെ അവസരം നഷ്ടമാകുമെന്ന് ഭയന്ന് കോണ്‍ഗ്രസിലെ ചില മുസ്ലിം നേതാക്കള്‍ സഖ്യനീക്കം നിരുത്സാഹപ്പെടുത്തുകയായിരുന്നു. രണ്ട് സമുദായങ്ങളുമായി ബി.ജെ.പിയും എ.ഐ.യു.ഡി.എഫും വിഷം ചീറ്റുകയാണെന്നാണ് കോണ്‍ഗ്രസിന്‍െറ ആരോപണം.
എന്നാല്‍, ഫലം വരുമ്പോള്‍ കേവലഭൂരിപക്ഷം കുറവാണെങ്കില്‍ കോണ്‍ഗ്രസ് നോട്ടമിടുന്നത് എ.ഐ.യു.ഡി.എഫിനെയാണെന്ന് ഉറപ്പാണ്. ഇത്തവണ ലോവര്‍ അസമിലെ 60 സീറ്റില്‍ മാത്രമാണ് എ.ഐ.യു.ഡി.എഫ് മത്സരിക്കുന്നത്. ബാക്കി 66 സീറ്റില്‍ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യാനുള്ള തീരുമാനം ഫലത്തില്‍ കോണ്‍ഗ്രസിന് ഗുണകരമാവും. എന്നാല്‍ തന്‍െറ പാര്‍ട്ടി മത്സരിക്കുന്ന 60 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്ന് ആവശ്യവും ബദ്റുദ്ദീന്‍ അജ്മലിനുണ്ട്. ബംഗ്ളാദേശി കുടിയേറ്റക്കാരെ ബദ്റുദ്ദീന്‍ അജ്മലിന്‍െറ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് എതിരാളികളുടെ ആരോപണം. എന്നാല്‍, 1971 മാര്‍ച്ച് 26നു ശേഷം അസമിലത്തെിയവരെല്ലാം വിദേശികളാണെന്നാണ് തങ്ങളുടെ നയമെന്ന് അജ്മല്‍ തിരിച്ചടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.