വി.എസും പിണറായിയും മത്സരിക്കുന്നത് സംസ്ഥാന സമിതി തീരുമാനിക്കും
text_fieldsന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കുന്ന കാര്യത്തില്‍ മാര്‍ച്ച് രണ്ടിന് ചേരുന്ന സംസ്ഥാനസമിതി തീരുമാനമെടുക്കും. ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് നടന്ന നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും അന്തിമ ധാരണയിലത്തൊനായില്ല. ഇക്കുറി വി.എസും പിണറായിയും മത്സരരംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സ്ഥാനാര്‍ഥിപ്പട്ടികയില്‍ വി.എസും പിണറായിയും ഉണ്ടാകണമെന്ന നിര്‍ദേശം കേന്ദ്രനേതൃത്വം കേരളഘടകത്തിന് മുമ്പാകെ വെച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ ശനിയാഴ്ച നടന്ന യോഗത്തില്‍ യെച്ചൂരി ഇക്കാര്യം ആവര്‍ത്തിച്ചു. യോഗത്തില്‍ പങ്കെടുത്ത പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വി.എസിന്‍െറ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തില്ളെന്നാണ് സൂചന.
അതേസമയം, ജയിച്ചുവന്നാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ കൃത്യമായ ധാരണ വേണമെന്നതാണ് ഒൗദ്യോഗികപക്ഷത്തിന്‍െറ മനസ്സിലിരുപ്പ്. അത് ഉറപ്പിക്കാന്‍ കഴിയാത്തതാണ് വി.എസും പിണറായിയും ഒന്നിച്ചുമത്സരിക്കുന്നതില്‍ അന്തിമ തീരുമാനം വൈകുന്നതിന് കാരണം.
മുമ്പ് സംഭവിച്ചതുപോലെ അവസാനനിമിഷം വി.എസ് കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കുമോയെന്ന ഭയം ഒൗദ്യോഗികപക്ഷത്തിനുണ്ട്. വി.എസിനോട് അടുപ്പം സൂക്ഷിക്കുന്ന യെച്ചൂരി ജനറല്‍ സെക്രട്ടറിയായിരിക്കുന്ന സാഹചര്യത്തിലാണ് ആശങ്ക കനക്കുന്നത്. വി.എസിന്‍െറ സ്ഥാനാര്‍ഥിത്വത്തില്‍ 2006ലും 2011ലും ഉണ്ടായതിന്‍െറ ആവര്‍ത്തനം ഇക്കുറിയുണ്ടാകാന്‍ പാടില്ളെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ഒരുപോലെ ആഗ്രഹിക്കുന്നു.
അതിനാല്‍, വി.എസിനെ കൂടെനിര്‍ത്തിയുള്ള തീരുമാനത്തിനാണ് ശ്രമം. ശനിയാഴ്ച നടന്ന ഡല്‍ഹി ചര്‍ച്ച അതിന്‍െറ ഭാഗമാണ്. വി.എസിന്‍െറയും പിണറായിയുടെയും സ്ഥാനാര്‍ഥിത്വം തീരുമാനിക്കാനുള്ള സംസ്ഥാനസമിതി യോഗത്തില്‍ യെച്ചൂരിയും എസ്.ആര്‍.പിയും പങ്കെടുക്കും.
ആരൊക്കെ മത്സരിക്കണമെന്നത് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ സംസ്ഥാനസമിതി തീരുമാനമെടുക്കുമെന്ന് യോഗശേഷം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.