ഉഴവൂരില്‍ നിന്നൊരു ചിരിപ്പടക്കം
text_fields‘എന്‍െറ ഭാര്യ ആലീസിന് തന്‍െറ നമ്പറുകള്‍ ഏറെ ഇഷ്ടമാണെടോ ഉഴവൂരെ...’ ഇത് സാക്ഷാല്‍ ഇന്നസെന്‍റ് ഉഴവൂര്‍ വിജയന്‍െറ കൈയില്‍ പിടിച്ചുനല്‍കിയ ചിരി സര്‍ട്ടിഫിക്കറ്റാണ്. എതിരാളികളെപ്പോലും അമര്‍ത്തിച്ചിരിപ്പിക്കുന്ന നമ്പറുകള്‍ ഏറെ കൈയിലുണ്ടെങ്കിലും എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റായ ഉഴവൂര്‍ വിജയന് ഇതുവരെ നിയമസഭയില്‍ എം.എല്‍.എ കുപ്പായത്തില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല. അതെന്തേ, അങ്ങനെയെന്ന് ചോദിച്ചാല്‍ നിയമസഭക്കുള്ളില്‍ കയറണമെന്ന് വാശിയൊന്നും ഇല്ളെന്നാകും മറുപടി.
ഹാസ്യത്തിലൂടെ എതിരാളികള്‍ക്കെതിരെ വിമര്‍ശ കൂരമ്പെയ്യുന്ന ഉഴവൂര്‍ വിജയന്‍ വോട്ടര്‍മാരെ ചിരിപ്പിച്ചൊന്ന് നിയമസഭയില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചതാണ്. പ്രസംഗംകേട്ട് ചിരിച്ച വോട്ടര്‍മാര്‍ പക്ഷേ, ബാലറ്റ് കണ്ടപ്പോള്‍ രണ്ടിലക്ക് കുത്തി. അങ്ങനെ 2001ല്‍ പാലായില്‍ കെ.എം. മാണിയോട് ഈ ഉഴവൂരുകാരന്‍ തോറ്റു. 23,790 വോട്ടിന്‍െറ ഭൂരിപക്ഷത്തിലായിരുന്നു മാണിവിജയം.
മാണിസാര്‍ ‘കോഴസാര്‍’ ആകുന്ന കാലത്തിനുമുമ്പ് അദ്ദേഹത്തിന്‍െറ ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞത് പാലാ പോലുള്ളൊരു മണ്ഡലത്തില്‍ ജയിച്ചതിന് തുല്യമാണെന്നാണ് ഉഴവൂര്‍ വിജയന്‍െറ നിലപാട്. കേരളരാഷ്ട്രീയത്തിലെ ഈ ഹാസ്യ സമ്രാട്ടിനോട് പിന്നെയും മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. പാലായിലും ചങ്ങനാശ്ശേരിയിലും. സാമുദായിക സമവാക്യങ്ങള്‍ കോട്ടതീര്‍ക്കുന്ന മണ്ഡലങ്ങളില്‍നിന്ന് തോല്‍ക്കാന്‍ തന്നെ കിട്ടില്ളെന്നായി വിജയന്‍. ‘ഞാന്‍ നടന്നുപോകുമ്പോള്‍ സ്ഥിരം തോല്‍ക്കുന്ന പുള്ളിയാണെന്ന് നാട്ടുകാര്‍ പറയില്ളേ. അതിനാല്‍ പിന്നീട് സ്ഥാനാര്‍ഥിക്കുപ്പായം ഇട്ടിട്ടില്ല’ -തനതുശൈലിയില്‍ ഉഴവൂരിന്‍െറ മറുപടി.
സഭക്കുള്ളില്‍ കാലുകുത്തില്ളെന്ന വാശിയൊന്നും തനിക്കില്ളെന്ന് രാഷ്ട്രീയ കേരളത്തിന്‍െറ ‘ചിരിപ്പടക്കം’ പറയുന്നു. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ‘ഒരങ്കത്തിനുള്ള ബാല്യ’മുണ്ട്. എല്‍.ഡി.എഫിലെ സീറ്റുചര്‍ച്ചകള്‍ പൂര്‍ത്തിയായശേഷം ഇക്കാര്യത്തില്‍ തീരുമാനമാകും -അദ്ദേഹം പറയുന്നു. എല്‍.ഡി.എഫ് നേതാക്കള്‍ക്കും ഉഴവൂര്‍ വിജയന്‍െറ തമാശകള്‍ നിയമസഭക്കകത്തിരുന്ന് ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടത്രെ. അതിനാല്‍ വിജയസാധ്യതയുള്ളൊരു സീറ്റ് ഇത്തവണ ചിരിവിജയനെ തേടിയത്തെുമെന്നാണ് ഒപ്പംനില്‍ക്കുന്നവര്‍ പറഞ്ഞുപരത്തുന്നത്.
തമാശയിലൂടെ വിമര്‍ശംചൊരിയുന്ന ഉഴവൂര്‍ ശൈലിക്ക് ഏറെ ജനപിന്തുണയാണ്. ചാനലുകളില്‍ രാഷ്ട്രീയ ഹാസ്യപരിപാടികളുടെ എണ്ണംകൂടിയതോടെ ഉഴവൂര്‍ മൈക്കെടുത്താന്‍ മുന്നില്‍ ചാനല്‍ കാമറകള്‍ നിറയുമെന്നതാണ് സ്ഥിതി. സാക്ഷാല്‍ പിണറായി വിജയനുപോലും ഉഴവൂര്‍ വിജയന്‍െറ നമ്പറുകള്‍ക്ക് മുന്നില്‍ ചിരിപൊട്ടുമെന്നാണ് എല്‍.ഡി.എഫിന്‍െറ അകത്തളങ്ങളിലെ സംസാരം. അതിനാല്‍ എല്‍.ഡി.എഫ് പൊതുയോഗങ്ങളില്‍ ഘടകകക്ഷി നേതാക്കളില്‍ ആരെ വിളിച്ചില്ളെങ്കിലും ഉഴവൂര്‍ പ്രസംഗിക്കണമെന്നത് സി.പി.എം നേതാക്കള്‍ക്ക് നിര്‍ബന്ധമാണ്.
അടുത്തിടെ ഉണര്‍ത്തുയാത്രയെന്ന പേരില്‍ ‘നാടുണര്‍ത്തിയൊരു’ യാത്രയും അദ്ദേഹം നടത്തി. പ്രസംഗിക്കുന്നതിനിടെ വെപ്പുപല്ല് തെറിച്ച് കേള്‍വിക്കാരുടെ ഇടയില്‍ വീണു. അതും ഫലിതമാക്കി മാറ്റി നാട്ടാരെ ചിരിപ്പിച്ചു. യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ പല്ല് ഇങ്ങനെ കൊഴിയുമെന്നായിരുന്നു കമന്‍റ്. സ്കൂള്‍കാലത്ത് കെ.എസ്.യുവിലൂടെ പൊതുരംഗത്ത് സജീവമായ ഉഴവൂര്‍ കോണ്‍ഗ്രസിലൂടെയാണ് വളര്‍ന്നത്. പിന്നീട് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലത്തെി. ഉഴവൂരുകാരന്‍ കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയായതോടെ ഉഴവൂരിന്‍െറ നമ്പര്‍ തെളിഞ്ഞു. പിന്നെ വിവിധ പദങ്ങള്‍ക്കൊപ്പം ദേശീയ പാര്‍ട്ടിയായ എന്‍.സി.പിയുടെ സംസ്ഥാന പ്രസിഡന്‍റ് പദവും തേടിയത്തെി. ക്രിസോസ്റ്റം വചനങ്ങള്‍ക്കൊപ്പം നര്‍മം വിതറുന്നു; ഞാന്‍ രാഷ്ട്രീയത്തിനൊപ്പവും -ആക്ഷേപശൈലിക്ക് വിജയന്‍െറ നിര്‍വചനം ഇങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.