കടിഞ്ഞാണ്‍ പിണറായിയിലേക്ക്
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഒരുക്കങ്ങളിലേക്ക് ഇടതുമുന്നണി നീങ്ങുമ്പോള്‍ നേതൃത്വത്തിന്‍െറ കടിഞ്ഞാണ്‍ പിണറായി വിജയനിലേക്ക്. മധ്യ-ഉപരിവര്‍ഗ താല്‍പര്യത്തിന് അനുസൃതമായ നേതൃബിംബത്തിനായുള്ള സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍െറ അന്വേഷണം അദ്ദേഹത്തിലേക്കാണ് എത്തുന്നത്.
പ്രായാധിക്യം എന്ന കടമ്പ വി.എസ്. അച്യുതാനന്ദന്‍ കടക്കില്ളെങ്കില്‍ മറ്റ് പേരൊന്നും ഉയരില്ല. അധികാരമാണ് പ്രധാനമെന്നതിനാല്‍ മുന്നണിക്കുള്ളില്‍ അപസ്വരം ഉയരില്ളെന്നാണ് നേതൃത്വത്തിന്‍െറ വിലയിരുത്തലും. മുന്നണി വികസനം, വന്‍കിട പദ്ധതികള്‍, വികസന കാഴ്ചപ്പാട്, ഉദ്യോഗസ്ഥതല പരിഷ്കാരം തുടങ്ങിയ മേഖലകളില്‍ പിണറായി ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞശേഷം പിണറായിയുടെ രാഷ്ട്രീയഭാവി സംബന്ധിച്ച് നിലനിന്ന അഭ്യൂഹങ്ങളെ തള്ളിക്കളയുന്നതാണ് സമീപകാല സംഭവവികാസങ്ങള്‍. പി.ബി അംഗം എന്ന നിലയില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അടക്കം അണിയറക്കുള്ളില്‍ നിന്നായിരുന്നു പ്രവര്‍ത്തനം. എസ്.എന്‍.ഡി.പി- ബി.ജെ.പി കൂട്ടുകെട്ടിന്‍െറ വെല്ലുവിളിയാണ് അണിയറയില്‍നിന്ന് അരങ്ങിലേക്കുള്ള പിണറായിയുടെ ചുവടുമാറ്റത്തിന് വേഗം കൂട്ടിയത്. ഘര്‍ വാപസി, ബീഫ് വിവാദം, ഭൂരിപക്ഷ വര്‍ഗീയത, എസ്.എന്‍.ഡി.പിയുടെ ശ്രീനാരായണ ധര്‍മ വ്യതിചലനം എന്നിവയില്‍ വി.എസിനൊപ്പം പിണറായി മുന്നണി പോരാളിയായി.
മുസ്ലിംലീഗിനെ മുന്നില്‍നിര്‍ത്തി ന്യൂനപക്ഷ വര്‍ഗീയവാദം ഉയര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തെ മുളയിലേ നുള്ളാന്‍ സി.പി.എമ്മിന് സഹായകമായത് പിണറായിയുടെ നിലപാടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം, ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ സി.പി.എമ്മിന് നേട്ടം ഉണ്ടാക്കിയതിനും ഇത് പങ്കുവഹിച്ചു. തുടര്‍ന്നുള്ള എല്ലാ രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക സംഭവങ്ങളിലും സി.പി.എം സംസ്ഥാന സെക്രട്ടറിയെതന്നെ നിഷ്പ്രഭമാക്കി നിലപാട് പ്രഖ്യാപിച്ചത് പിണറായിയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്ഥാന ജാഥയുടെയും വികസന ബദല്‍ രൂപപ്പെടുത്തുന്ന അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്‍െറയും ചുമതല പിണറായിയെ ഏല്‍പിച്ചതും പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി.
സംസ്ഥാന സെക്രട്ടറിയാണ് ജാഥ നയിക്കുക എന്ന പതിവ് ചിട്ട തന്നെ വഴിമാറി. ‘നവകേരള മാര്‍ച്ച്’ മുസ്ലിം കേന്ദ്രങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനായ ജില്ലകളാണിവ. മുന്നേറ്റമുണ്ടായ ക്രിസ്ത്യന്‍ കേന്ദ്രങ്ങളായ എറണാകുളത്തിനും തൃശൂരിനും മൂന്ന് ദിവസം വീതമുണ്ട്. ആര്‍.എസ്.പിയുമായി ഏറ്റുമുട്ടുന്ന കൊല്ലത്ത് മൂന്ന് ദിവസം നല്‍കിയിട്ടുണ്ട്.
എല്‍.ഡി.എഫ് വിട്ട ജനതാദള്‍-യു നേതാവ് എം.പി. വീരേന്ദ്രകുമാറിനെ തിരികെ ക്ഷണിച്ചും പിണറായി തന്‍െറ ലക്ഷ്യം പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.