ജനരക്ഷാ യാത്രക്ക് ഉജ്ജ്വല തുടക്കം
text_fieldsകുമ്പള (കാസര്‍കോട്): കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് കുമ്പളയില്‍ ഉജ്ജ്വല തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന് മുന്നോടിയായി നടത്തുന്ന യാത്ര, ജാഥാ നായകന്‍ വി.എം. സുധീരന് പതാക കൈമാറി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
മതേതര ആശയങ്ങളാല്‍ ധന്യമായ കേരളത്തിലെ മതേതര നിലപാടിനെ ദുര്‍ബലമാക്കാന്‍ സംഘടിത വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന ശ്രമത്തെ ചെറുക്കുമെന്ന് പതാക ഏറ്റുവാങ്ങി സുധീരന്‍ പറഞ്ഞു. ഇത്തരം പ്രതിലോമ ശക്തികളില്‍നിന്നും കേരള ജനതയെ രക്ഷിക്കുകയാണ് ജനരക്ഷാ യാത്രയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
മദ്യവിപത്തില്‍നിന്ന് കേരള ജനതയെ രക്ഷിക്കുക എന്ന പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ചതാണ്. അത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട് -സുധീരന്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, എ.പി. അനില്‍ കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു, കെ.സി. ജോസഫ്, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, കെ.പി.സി.സി നേതാക്കളായ വി.ഡി. സതീശന്‍, എം.എം. ഹസന്‍, ഭാരതീപുരം ശശി, കെ.പി. കുഞ്ഞിക്കണ്ണന്‍, പി. രാമകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, എ.സി.ജോസ്, ശൂരനാട് രാജശേഖരന്‍, അഡ്വ. സജീവ് ജോസഫ്, എം.കെ. രാഘവന്‍, ആന്‍േറാ ആന്‍റണി, കെ.പി. ധനപാലന്‍, കര്‍ണാടക മന്ത്രി രാമനാഥറൈ, റോബി ജോണ്‍, സി.ആര്‍. ജയപ്രകാശ്, ജോണ്‍സണ്‍, എന്‍. സുബ്രഹ്മണ്യന്‍, ലതിക സുഭാഷ്, ബാബു പ്രസാദ്, ബിന്ദുകൃഷ്ണ, ലാലി വിന്‍സന്‍റ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ.സി. വേണുഗോപാല്‍, പി.സി. ചാക്കോ, തമ്പാനൂര്‍ രവി, വി.എസ്. ജോയി, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ സംബന്ധിച്ചു. ഡി.സി.സി പ്രസിഡന്‍റ് സി.കെ. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ സമര നായിക ലീലാകുമാരി അമ്മ തന്‍െറ സ്വര്‍ണ മോതിരം ജനരക്ഷാ യാത്രക്കുവേണ്ടി വി.എം. സുധീരന് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.