എല്‍.ഡി.എഫിനെ അഴിമതിയില്‍ ‘തൊട്ടശുദ്ധ’മാക്കാന്‍ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: സോളാറിലെ അഴിമതി വെളിച്ചത്തിലും ബാറില്‍ കുഴഞ്ഞും നില്‍ക്കുന്ന യു.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്, ലാവലിനെയും വി.എസിന്‍െറ മകനെയും ആയുധമാക്കി എല്‍.ഡി.എഫിനെ പിടിക്കാനൊരുങ്ങുന്നു. അഴിമതിയുടെ കാര്യത്തില്‍ തമ്മില്‍ ഭേദമല്ല എല്‍.ഡി.എഫ് എന്നു വരുത്താനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍.
സി.പി.എമ്മിന്‍െറ സാധ്യതാ മുഖ്യമന്ത്രിസ്ഥാനാര്‍ഥികളായ പിണറായി വിജയനെ ലാവലിന്‍ കേസിലും വി.എസ്. അച്യുതാനന്ദനെ മകനെതിരായ വിജിലന്‍സ് കേസിലും കുരുക്കാനാണ് നീക്കം. വി.എസിന്‍െറ മകന്‍ അരുണ്‍കുമാറിനെതിരായ കേസ് വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചതിനു പിറകേയാണ്, പിണറായിയെ കുറ്റമുക്തനാക്കിയ വിധിക്കെതിരെ ഹൈകോടതിയെ സമീപിച്ചിരിക്കുന്നതും. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഈമാസം 25ന് സോളാര്‍ കമീഷന്‍ വിസ്തരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ബാര്‍ക്കോഴക്കേസില്‍ ഹൈകോടതി പരാമര്‍ശത്തത്തെുടര്‍ന്ന് കെ.എം. മാണിക്ക് രാജിവെക്കേണ്ടിവന്നതിനു പുറമെ, സോളാറില്‍ എന്തെങ്കിലും പ്രതികൂല പരാമര്‍ശമുണ്ടാകുമോയെന്ന ഭയം മുഖ്യമന്ത്രിക്കടക്കമുണ്ട്. ബാര്‍കോഴയില്‍തന്നെ, മന്ത്രി കെ. ബാബുവിനെതിരായ ആരോപണം അന്വേഷണത്തിലുമാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍െറ മുഖ്യപ്രചാരണായുധം അഴിമതിതന്നെയാവുമെന്ന കാര്യം ഉറപ്പുമാണ്. സര്‍ക്കാറിലെ അഴിമതിക്കെതിരെ നിലപാടെടുത്ത ഡി.ജി.പി ഡോ. ജേക്കബ് തോമസിന് ലഭിക്കുന്ന ജനപ്രീതി ഇതിന്‍െറ പ്രത്യക്ഷ തെളിവുകളിലൊന്നുമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായി മന്ത്രി രമേശ് ചെന്നിത്തല അയച്ചതായി പറയപ്പെടുന്ന കത്തിലുള്ളതും ഇതൊക്കത്തെന്നെയാണുതാനും. അതിനാല്‍ തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നവരും പരിശുദ്ധരൊന്നുമല്ളെന്ന് തെളിയിക്കേണ്ട ബാധ്യത മുഖ്യമന്ത്രിയില്‍ വന്നു ചേര്‍ന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.