അന്ന് സീസറിന്‍െറ ഭാര്യ; ഇന്ന് അര്‍ജുനന്‍െറ ഗാണ്ഡീവം
text_fieldsതൃശൂര്‍: ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ രാജിക്ക് വഴി തുറന്ന ഹൈകോടതി പരാമര്‍ശം ‘സീസറിന്‍െറ ഭാര്യ സംശയത്തിന് അതീതയാകണം’ എന്ന ഷേക്സ്പിയറുടെ പ്രയോഗമായിരുന്നു. ഇപ്പോള്‍ അതേ ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരായ പരാതി പരിഗണിക്കവെ തൃശൂര്‍ വിജിലന്‍സ് കോടതി വിജിലന്‍സിനെ വിമര്‍ശിക്കാന്‍ ആശ്രയിച്ചത് മഹാഭാരത കഥയെയാണ്. ബാബുവിനെതിരായ അന്വേഷണം വേണ്ടവിധം നടത്താത്ത വിജിലന്‍സിനോട് കോടതി ചോദിച്ചത് ‘ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനെപ്പോലെയായോ’ എന്നാണ്.
മാണിക്കെതിരായ ബാര്‍ കോഴ ഹരജി പരിഗണിക്കുമ്പോള്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍പാഷ പൊതുസേവകരുടെ സുതാര്യതയെക്കുറിച്ച് പറയാനാണ് ‘സീസറിന്‍െറ ഭാര്യ’യെക്കുറിച്ച് സൂചിപ്പിച്ചത്. പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ മന്ത്രിസ്ഥാനത്ത് തുടരുമ്പോള്‍ അന്വേഷണം നീതിപൂര്‍വമാവില്ളെന്ന പൊതുസമൂഹത്തിന്‍െറ ആശങ്കയാണ് ഇതിലൂടെ പ്രകടിപ്പിച്ചത്. ബാബുവിന്‍െറ കേസില്‍ വിജിലന്‍സിന് ശക്തി നഷ്ടമായോ എന്ന സന്ദേഹമാണ് മഹാഭാരതകഥ പരാമര്‍ശത്തിലൂടെ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍ മുന്നോട്ടുവെച്ചത്.
ഖാണ്ഡവ വനം ദഹിപ്പിക്കാന്‍ അഗ്നിദേവന്‍ അര്‍ജുനന് വരുണന്‍െറ സഹായത്തോടെ നല്‍കിയ ആയുധമാണ് ഗാണ്ഡീവം എന്ന വില്ലും അസ്ത്രമൊഴിയാത്ത ആവനാഴിയും. ഇത് ഉപയോഗിച്ചാണ് അര്‍ജുനന്‍ മഹാഭാരത യുദ്ധത്തില്‍ കൗരവരെ തോല്‍പിക്കുന്നത്. യുദ്ധത്തിനു ശേഷം ആയുധം നഷ്ടപ്പെട്ടതോടെ അര്‍ജുനനന്‍െറ ശക്തി ക്ഷയിച്ചു. വിജിലന്‍സ് കോടതി പരാമര്‍ശം യഥാര്‍ഥത്തില്‍ വിജിലന്‍സ്-ആഭ്യന്തര വകുപ്പിന്എതിരെയാണ്.
ബാബുവിനെതിരെ ദ്രുത പരിശോധനക്ക് ഒന്നര മാസത്തോളം ലഭിച്ചിട്ടും പുരോഗതിയില്ലാത്തതാണ് രൂക്ഷ വിമര്‍ശത്തിന് ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.