സുധീരന്‍ നിലപാട് കടുപ്പിച്ചു; രാജിയല്ലാതെ വഴിയില്ലാതായി
text_fieldsകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം നിലാവും നിഴലും ഇടകലര്‍ന്ന ദിവസമായിരുന്നു ശനിയാഴ്ച. യു.ഡി.എഫ് സര്‍ക്കാര്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ ഏറ്റവും മുഖ്യമായി മുന്നോട്ടുവെക്കുന്ന പദ്ധതിയാണ് കൊച്ചി മെട്രോ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായിത്തന്നെ മെട്രോയുടെ പരീക്ഷണ ഓട്ടമെങ്കിലും ഫ്ളാഗ് ഓഫ് ചെയ്യാനുള്ള തീവ്രശ്രമം ഫലവത്തായ ദിവസമായിരുന്നു ഇന്നലെ. അതിന്‍െറ ആത്മവിശ്വാസത്തിലും ആഹ്ളാദത്തിലുമായിരുന്നു യു.ഡി.എഫ് നേതൃത്വം. മുഖ്യമന്ത്രിയും പ്രമുഖ മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം എറണാകുളത്ത് തമ്പടിച്ചു.
മെട്രോ റെയില്‍ ഫ്ളാഗ് ഓഫ് ചടങ്ങില്‍ പങ്കില്ലായിരുന്നെങ്കിലും ജനരക്ഷാ യാത്രയുടെ ഭാഗമായി രണ്ടുദിവസമായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും കൊച്ചിയിലുണ്ടായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിവരെ നീണ്ട കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തത്തെുടര്‍ന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും നഗരത്തിലുണ്ടായിരുന്നു. ഈ ആഹ്ളാദത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് ശനിയാഴ്ച പുലര്‍ച്ചെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.സി. ജോസിന്‍െറ നിര്യാണം സംഭവിച്ചത്. അതോടെ ജനരക്ഷാ യാത്ര നിര്‍ത്തിവെച്ച് കെ.പി.സി.സി പ്രസിഡന്‍റും സംഘവും ഗെസ്റ്റ് ഹൗസിലും പാര്‍ട്ടി ജില്ലാ ആസ്ഥാനത്തുമായി സമയം ചെലവഴിച്ചു. ദു$ഖത്തിനിടയിലും ‘മെട്രോ നേട്ടം’ ഗംഭീരമാക്കാനായി പിന്നെ ശ്രമം.
മുഖ്യമന്ത്രിയും മന്ത്രിപരിവാരങ്ങളും അതിനായി ആലുവ മുട്ടത്തെ മെട്രോ യാര്‍ഡിലേക്ക് നീങ്ങുകയും ചെയ്തു. മന്ത്രി ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സിന്‍െറ അപേക്ഷ കോടതി പരിഗണിക്കുന്നുണ്ടെങ്കിലും സമയം അനുവദിക്കുകയോ അപേക്ഷ നിരസിക്കുകയോ ചെയ്യുമെന്നല്ലാതെ, കേസെടുക്കാന്‍ ഉത്തരവിടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മെട്രോ ഫ്ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിനിടയിലേക്കാണ്, മന്ത്രി ബാബുവിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടെന്ന വാര്‍ത്ത ഇടിത്തീപോലെ പതിക്കുന്നത്. പിന്നീട് എല്ലാം യാന്ത്രികമായിരുന്നു.
ഒരുവിധത്തില്‍ ചടങ്ങ് കഴിച്ചപ്പോഴേക്കും മുഖ്യമന്ത്രിയെയും മന്ത്രി ബാബുവിനെയും മാധ്യമപ്പട വളഞ്ഞു. മുഖ്യമന്ത്രി പതിവുപോലെ മൗനംകൊണ്ട് കവചം തീര്‍ത്ത് രക്ഷപ്പെട്ടു. മന്ത്രി ബാബുവാകട്ടെ, ‘കോടതി ഉത്തരവ് പഠിച്ചിട്ട് ഇന്നുതന്നെ വിശദമായി പ്രതികരിക്കാം’ എന്നുപറഞ്ഞ് സ്ഥലംവിട്ടു. അപ്പോഴേക്കും കെ.പി.സി.സി പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ നടന്നു. മന്ത്രി മാണിയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ കാര്യങ്ങള്‍ വഷളായി രാജിയിലേക്ക് നീങ്ങാതിരിക്കാനുള്ള മുന്‍കരുതലും കൈക്കൊണ്ടു. കോടതി ഉത്തവ് പുറത്തുവന്ന് ഒരുമണിക്കൂറിനകം, ഗുരുതര സ്ഥിതിവിശേഷമാണിതെന്നും അനന്തരകാര്യങ്ങള്‍ പാര്‍ട്ടി ആലോചിക്കുമെന്നും വി.എം. സുധീരന്‍െറ പ്രതികരണത്തില്‍ കൃത്യമായ സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രിയും മറിച്ച് ഒരുഅഭിപ്രായം പറഞ്ഞില്ല.
തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നതിനാല്‍ രാജിവെക്കലാണ് മുന്നണിക്ക് നല്ലതെന്ന് മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെട്ടു. അതോടെ മന്ത്രിയുടെ രാജി ഉറപ്പായി. ഇതിനിടെ, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ ഫോണില്‍ ബന്ധപ്പെടാന്‍ മന്ത്രി ബാബു ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് രാജി എങ്ങനെവേണമെന്നായി ചര്‍ച്ച. വാര്‍ത്താസമ്മേളനം വിളിച്ച് തന്‍െറ നിരപരാധിത്വം വിശദീകരിക്കുന്നതിനൊപ്പം, ഗൂഢാലോചന ആരോപണവും ഉന്നയിച്ച് പരമാവധി മൈലേജ് ഉറപ്പാക്കിയാകാം രാജിയെന്നായി തീരുമാനം.
ഇതിനായി, വിശദ കുറിപ്പും തയാറാക്കി മന്ത്രി ബാബു പ്രസ് ക്ളബിലേക്ക്. ഒരുമണിക്കൂറോളം നീണ്ട വാര്‍ത്താ സമ്മേളനത്തിനിടെ, ആരോപണമുന്നയിച്ച ബിജു രമേശിന്‍െറ പേര് ഒരിക്കല്‍പോലും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മദ്യരാജാവ്, ബാര്‍ മുതലാളി ആരോപണമുന്നയിച്ചയാള്‍ എന്നിങ്ങനെ പോയി വിശേഷണങ്ങള്‍. വാര്‍ത്താസമ്മേളനവും കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് കുശലവും പറഞ്ഞാണ് മന്ത്രി പുറത്തേക്കിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.