നൂല്‍പാലത്തിലൂടെ യാത്ര പോലെ സര്‍ക്കാറിന്‍െറ ഉപഹരജി
text_fieldsകൊച്ചി: മന്ത്രിയായിരുന്ന കെ.എം. മാണിയെ രക്ഷിക്കാന്‍ വിജിലന്‍സ് ഹൈകോടതിയില്‍ നല്‍കിയ ഹരജി ബൂമറാങ്ങായി. മാണി പുറത്തേക്കും പോയി. ഈ അനുഭവത്തില്‍നിന്ന് സര്‍ക്കാര്‍ പാഠം പഠിച്ചില്ളെന്നാണ് ഇന്നലെ ഹൈകോടതിയില്‍ കണ്ട കാഴ്ച. ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇന്നലെ ഉപഹരജി നല്‍കിയെങ്കിലും ഹൈകോടതി അതില്‍ അഭിപ്രായപ്രകടനം നടത്താതിരുന്നത് സര്‍ക്കാറിന്‍െറ ഭാഗ്യമാവുകയായിരുന്നു.
മാണിക്കെതിരായ കീഴ്കോടതി വിധി റദ്ദാക്കാനുള്ള ഹരജിയാണ് നേരത്തേ അദ്ദേഹത്തിന് വിനയായത്. ഈ സാഹചര്യത്തില്‍ അഡ്വക്കറ്റ് ജനറല്‍ സ്വന്തം ഇഷടപ്രകാരം ബാബുവി െ ന്‍റ കേസില്‍ നടക്കുന്ന ഇത്തരമൊരു സാഹസം പാളിയാല്‍ വലിയ വിലയാകും സര്‍ക്കാര്‍ നല്‍കേണ്ടിവരുകയെന്നും നിയമവിദഗ്ധര്‍ അടക്കംപറയുന്നുണ്ട്.
ബാബുവിനെതിരായ കേസില്‍ വിജിലന്‍സിനെതിരായ കീഴ്കോടതി പരാമര്‍ശം റദ്ദാക്കണമെന്ന ആവശ്യമാണ് ഉപഹരജിയിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. കീഴ്കോടതി വിമര്‍ശത്തില്‍ തെറ്റില്ളെന്നോ മറ്റോ ഹൈകോടതി പരമാര്‍ശം നടത്തിയിരുന്നെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ നിലകൂടി അപകടത്തിലാകുന്ന അവസ്ഥ സംജാതമാകുമായിരുന്നു. സ്റ്റേ ആവശ്യം തള്ളിയെങ്കിലും രൂക്ഷമായ വിരുദ്ധ നിരീക്ഷണങ്ങള്‍ ഉണ്ടാകാതിരുന്നതുതന്നെ വലിയ കാര്യമാണെന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. ബാബുവിനെതിരായ കോടതി പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നും വിധി സ്റ്റേ ചെയ്യണമെന്നുമുള്ള ആവശ്യം നാടകീയമായാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്.
സത്യവാങ്മൂലവും ഹരജികളുമെല്ലാം രജിസ്ട്രി മുഖേന ഫയല്‍ ചെയ്ത് കോടതി മുമ്പാകെ എത്തണമെന്ന നടപടിക്രമം മറികടന്നുള്ള നീക്കമാണ് എ.ജിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇത് കൃത്യമായി കോടതി തന്നെ പ്രതിരോധിച്ചു. ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം പരിഗണിക്കുന്ന ഹരജിക്കൊപ്പം ഈ ആവശ്യം കേള്‍ക്കാനാകില്ളെന്ന നിലപാടായിരുന്നു ആദ്യം കോടതിക്ക്. പിന്നീട് ഇപ്രകാരം ബെഞ്ച് മുമ്പാ കെ നേരിട്ട് ഹരജി നല്‍കാതെ നടപടിക്രമം പാലിച്ച് സമര്‍പ്പിച്ചാല്‍ ഉച്ചക്കുശേഷം പരിഗണിക്കാമെന്നായി.
സ്റ്റേ ആവശ്യം പ്രത്യേകം അപേക്ഷയിലൂടെ ഉന്നയിക്കണമെന്ന കോടതി നിര്‍ദേശം കൂടി കണക്കിലെടുത്ത് അതും രജിസ്ട്രി മുഖാന്തരം ഫയല്‍ ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിയാണ് ഉപഹരജിയും അപേക്ഷയും നല്‍കിയത്. വിജിലന്‍സ് ഉത്തരവിലൂടെ കോട്ടമുണ്ടായ കെ. ബാബു ഹരജി നല്‍കിയിട്ടുണ്ടെന്ന വിവരം അദ്ദേഹത്തിന്‍െറ അഭിഭാഷകനും അറിയിച്ചു. കോടതി പരാമര്‍ശത്തത്തെുടര്‍ന്ന് രാജിവെച്ച മുന്‍ മന്ത്രി തന്നെ ഹരജി നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാറിന്‍െറ ഉപഹരജിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയായിരുന്നു.
ഉത്തരവ് തെറ്റായ രീതിയില്‍ ബാധിച്ചവര്‍ക്ക് നേരിട്ട് ഉചിതമായ കോടതിയെ സമീപിക്കാനുള്ള അവസരം നിലനില്‍ക്കുന്നുവെന്ന കോടതി നിരീക്ഷണവും ഇതിനെ സാധൂകരിക്കുന്ന വിധം ബാബു നേരിട്ട് ഹരജി നല്‍കിയെന്ന അഭിഭാഷകന്‍െറ വെളിപ്പെടുത്തലും സര്‍ക്കാര്‍ വാദങ്ങളുടെ നിലനില്‍പ് ദുര്‍ബലപ്പെടുത്തി. കെ. ബാബു ഹരജി നല്‍കിയെന്ന അഭിഭാഷകന്‍ പറഞ്ഞെങ്കിലും അത്തരമൊരു ഹരജി രജിസ്ട്രിയില്‍ എത്തിയിരുന്നില്ല.
ഹരജി നല്‍കിയെന്നുപറഞ്ഞ് ബാബുവിന്‍െറ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നായി പിന്നീട് ചര്‍ച്ച.ബുധനാഴ്ച വീണ്ടും ബാബുവിന്‍െറ ബാര്‍ കോഴ വിഷയത്തില്‍ സജീവമാകുമെന്ന സൂചന നിലനിര്‍ത്തിയാണ് തിങ്കളാഴ്ച ഹൈകോടതിയിലെ ഒരു ദിവസം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.