അമിത്ഷാ നാലിന് കോട്ടയത്ത്; രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യതയെന്ന് സൂചന
text_fieldsകോട്ടയം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഫെബ്രുവരി നാലിന് നടത്തുന്ന കോട്ടയം സന്ദര്‍ശനത്തില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യതയെന്ന് സൂചന. കോട്ടയത്ത് ബി.ജെ.പി സംഘടിപ്പിക്കുന്ന പൊതുസമ്മേളനമാണ് പ്രധാന പരിപാടിയെങ്കിലും ലക്ഷ്യം എന്‍.എസ്.എസും കേരള കോണ്‍ഗ്രസുമാണെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും വിമോചനയാത്രയുടെ ഭാഗമായും കുമ്മനം രാജശേഖരന്‍ വിവിധ ക്രൈസ്തവ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി പ്രമുഖ സഭാ നേതാക്കളുമായി അമിത്ഷാ കോട്ടയത്തത്തെുമ്പോള്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതോടൊപ്പം എന്‍.എസ്.എസിനെ വരുതിയിലാക്കാനുള്ള ശ്രമങ്ങളും നടത്തിയേക്കുമെന്ന് അറിയുന്നു. എന്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ചക്കുള്ള നീക്കങ്ങളും ശക്തമാണ്. എന്നാല്‍, എന്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ കേരള കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ക്കും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. റബര്‍ വിലയിടിവിനെതിരെ നിരാഹാരസമരം നടത്തിയ ജോസ്. കെ. മാണിയെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടെടുത്തതുമുതല്‍ ബി.ജെ.പി നേതാക്കളുമായി കേരള കോണ്‍ഗ്രസും മികച്ച ബന്ധത്തിലാണ്. ഈ സാഹചര്യത്തില്‍ അമിത്ഷാ കേരള കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തുമെന്ന പ്രചാരണവും വ്യാപകമാണ്.
അതേസമയം, അമിത്ഷായെ കാണുമോയെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് കെ.എം. മാണി നല്‍കിയ മറുപടിയും ശ്രദ്ധേയമായി. ബി.ജെ.പിയുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും ഇല്ളെന്നും ഭാവിയില്‍ ബന്ധങ്ങളുണ്ടാകുമോയെന്ന് പറയാനാവില്ളെന്നുമായിരുന്നു പ്രതികരണം. യു.ഡി.എഫ് നേതൃത്വവും ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നത്. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുമായി നിലനില്‍ക്കുന്ന ഭിന്നത പരിഹരിക്കുകയെന്നതും സന്ദര്‍ശന ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.