കോണ്‍ഗ്രസ് വിമര്‍ശവുമായി ജേക്കബ് വിഭാഗവും
text_fieldsകോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും ജനതാദള്‍-യുവിനും പിന്നാലെ യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്ത്. കോട്ടയത്ത് മുന്‍മന്ത്രി അനൂപ് ജേക്കബിന്‍െറയും ചെയര്മാന് ജോണി നെല്ലൂരിന്െറയും സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലായിരുന്നു കോണ്‍ഗ്രസിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശമുയര്‍ന്നത്.
യു.ഡി.എഫിനുണ്ടായ കനത്ത തോല്‍വിക്ക് കാരണം കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളായിരുന്നുവെന്നും അടിയന്തരമായി പരിഹരിച്ച് യു.ഡി.എഫിനെ ശക്തമാക്കണമെന്നും യോഗം നിര്‍ദേശിച്ചു. പാര്‍ട്ടി ചെയര്‍മാനായിട്ടും ജോണി നെല്ലൂരിന് സീറ്റ് നിഷേധിച്ചതും യോഗത്തില്‍ രൂക്ഷവിമര്ശത്തിനിടയാക്കി. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാതെ യു.ഡി.എഫിന് ശക്തമായി മുന്നോട്ടുപോകാനാവില്ളെന്നും യോഗം വിലയിരുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.