നയമില്ലാത്ത നയപ്രഖ്യാപനം –രമേശ് ചെന്നിത്തല; സാമ്പത്തികനില ഭദ്രമെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: പിണറായി സര്‍ക്കാറിന്‍േറത് നയമില്ലാത്ത നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിലപാട് വ്യക്തമാക്കാതെ നടത്തിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാറിന്‍െറ ദിശാബോധമില്ലായ്മ വെളിവാക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നയപ്രഖ്യാപനത്തില്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍, അതേപ്രസംഗത്തില്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ പല പദ്ധതികളും തുടരുമെന്നും പറയുന്നു. ഇത് ഇരട്ടത്താപ്പാണ്. സര്‍ക്കാറിന്‍െറ യുക്തിയില്ലായ്മ ജനം തിരിച്ചറിയും. കേരളത്തിന്‍െറ സമഗ്രവികസനത്തിന് ഒന്നും പറയുന്നില്ല. സര്‍ക്കാറിന് ലക്ഷ്യബോധമില്ളെന്ന് നയപ്രഖ്യാപനത്തിലൂടെ വ്യക്തമായി. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളെങ്കിലും നടപ്പാക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മദ്യനയം മാറ്റാനുള്ള സാധ്യതകളാണ് നയപ്രഖ്യാപനത്തിലൂടെ വെളിവാകുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. യു.ഡി.എഫിന്‍െറ മദ്യനയം ഫലവത്തായില്ളെന്ന് പറയുന്നത് ചില സൂചനകള്‍ നല്‍കുന്നു. ഇതെന്താണെന്ന് കാത്തിരുന്നു കാണേണ്ട വിഷയമാണ്. യു.ഡി.എഫിനെ അങ്ങിങ്ങ് ആക്രമിക്കുന്നെങ്കിലും പ്രസംഗത്തിലുടനീളം കഴിഞ്ഞ സര്‍ക്കാറിന്‍െറ നയങ്ങള്‍ പിന്തുടരുമെന്ന് പറയുന്നു. ഇത് ജനം കാണുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
1643 കോടി ഖജനാവില്‍ നീക്കിയിരിപ്പ് വെച്ചശേഷമാണ് യു.ഡി.എഫ് സ്ഥാനമൊഴിഞ്ഞതെന്നും ഇപ്പോള്‍ പറയുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ളെന്നും കെ.എം. മാണി എം.എല്‍.എ. അടിസ്ഥാന സൗകര്യവികസനത്തിന് എന്തുചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നില്ല. റബര്‍ കര്‍ഷകര്‍ക്ക് ഒരുവാചകം പോലും നയപ്രഖ്യാപനത്തിലില്ല. അത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇനി പഠനങ്ങളല്ല വേണ്ടത്, പ്രവൃത്തിയാണ്. വിഷയത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുകയും സഭ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതില്‍നിന്ന് മലക്കംമറിയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ളെന്നും മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.