സര്‍വിസ് ജീവിതത്തിന്‍െറ അനുഭവസമ്പത്തുമായി ഡെപ്യൂട്ടി സ്പീക്കര്‍
text_fieldsതിരുവനന്തപുരം: ദീര്‍ഘകാലത്തെ സര്‍വിസ് ജീവിതത്തിന്‍െറ അനുഭവസമ്പത്തുമായാണ് വി. ശശി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കത്തെുന്നത്. സര്‍വിസ് കാലയളവില്‍ ഹാന്‍റക്സ് എം.ഡിയായി പ്രവര്‍ത്തിക്കുമ്പോള്‍ ചെയര്‍മാനായിരുന്ന പി. രവീന്ദ്രനുമായുണ്ടായ ആത്മബന്ധമാണ് ശശിയെ സി.പി.ഐയോട് അടുപ്പിച്ചത്. പഠനകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനമുണ്ടായിരുന്നില്ല. ദലിത് കുടുംബത്തിലായിരുന്നു ജനനം. പിതാവ് എ. വേലുവും മാതാവ് കെ. ശാരദയും മെഡിക്കല്‍ കോളജിലെ നഴ്സിങ് അസിസ്റ്റന്‍റുമാര്‍ ആയതിനാല്‍ ദാരിദ്ര്യം അനുഭവിക്കേണ്ടിവന്നില്ളെന്നുമാത്രം.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പാസായി. പി.ഡബ്ള്യു.ഡി ഇലക്ട്രിക്കല്‍ ഡിവിഷനില്‍ ജോലി ലഭിച്ചെങ്കിലും ആറുമാസത്തിനുശേഷം രാജിവെച്ച് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഇയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ട്രാവന്‍കൂര്‍ ഇന്‍ഡസ്ട്രീസ് അടക്കം പലപൊതുമേഖലാ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു.
അഞ്ചുവര്‍ഷത്തിനുശേഷം 1980ല്‍ വ്യവസായ വാണിജ്യവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി. 84ല്‍ ജോയന്‍റ് ഡയറക്ടറായി. തുടര്‍ന്ന് ഹാന്‍റക്സ് എം.ഡിയായി. പി.രവീന്ദ്രനുമായുള്ള ബന്ധം 1987ലെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പി.കെ. രാഘവന്‍െറ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് എത്തിച്ചു. ഇക്കാലത്ത് പട്ടികജാതി വകുപ്പിന്‍െറ നിരവധി ക്ഷേമപദ്ധതികള്‍ക്ക് ചുക്കാന്‍പിടിച്ചു.
2006ല്‍ സര്‍വിസില്‍നിന്ന് വിരമിച്ചപ്പോള്‍ സി.പി.ഐയിലും അതോടൊപ്പം കേരള പുലയര്‍ മഹാസഭ(കെ.പി.എം.എസ്)യിലും പ്രവര്‍ത്തിച്ചുതുടങ്ങി. ഇതേകാലത്ത് കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാനായി. തുടര്‍ന്ന് 2009ല്‍ സി.പി.ഐ പ്രതിനിധിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലത്തെി. ദേവസ്വം ബോര്‍ഡ് കോളജുകളില്‍ ദലിതര്‍ക്ക് ‘അയിത്തം’ അവസാനിപ്പിച്ചത് ശശിയുടെ ഇടപെടലിനത്തെുടര്‍ന്നാണ്.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ മത്സരിക്കാന്‍ സി.പി.ഐ നിര്‍ദേശിച്ചു. കാര്യമായ രാഷ്ട്രീയപ്രവര്‍ത്തനപരിചയമില്ളെങ്കിലും പോരാട്ടത്തിനിറങ്ങി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ.പി.എം.എസ് യു.ഡി.എഫ് അനുകൂല നിലപാടെടുത്തപ്പോള്‍ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന പുറത്താക്കി. ഭാര്യ സുമ സ്കൂള്‍ അധ്യാപികയാണ്. മകന്‍ രാകേഷ് ടെക്നോപാര്‍ക്കില്‍ എന്‍ജിനീയര്‍. മകള്‍ രേഷ്മ എന്‍ജിനീയറിങ് ബിരുദധാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.