അന്ന് കെ.എം. ജോര്‍ജിനെതിരെ മാണി; ഇന്ന് മാണിക്കെതിരെ ജോര്‍ജിന്‍െറ മകന്‍
text_fieldsകൊല്ലം: കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ.എം. ജോര്‍ജ് മന്ത്രിയാകുന്നത് അന്ന് ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായിരുന്ന കെ.എം. മാണി വെട്ടിയെങ്കില്‍ ഇന്ന് മാണിക്കെതിരെ രംഗത്തത്തെിയാണ് കെ.എം. ജോര്‍ജിന്‍റ മകനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടിയെ പിളര്‍ത്തിയത്. രണ്ടാംനിര നേതാക്കള്‍ പാര്‍ട്ടിയെ പിളര്‍ത്തുകയെന്ന കേരള കോണ്‍ഗ്രസ് പാരമ്പര്യം ഇത്തവണയും ആവര്‍ത്തിച്ചു.
പി.സി. ജോര്‍ജ് ചെയര്‍മാനായി ഒരു കേരള കോണ്‍ഗ്രസ് കൂടി പിറന്നത്. കേരള കോണ്‍ഗ്രസ്-എമ്മുകൂടി പിളര്‍ന്നതോടെ കേരള കോണ്‍ഗ്രസുകള്‍ ഒമ്പതായി. കോണ്‍ഗ്രസില്‍നിന്നാണ് കേരള കോണ്‍ഗ്രസിന്‍െറ പിറവി.
ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയുടെ രാജിയില്‍ തുടങ്ങിയ കോണ്‍ഗ്രസിലെ ഭിന്നതയാണ് കേരള കോണ്‍ഗ്രസിന്‍െറ രൂപവത്കരണത്തിന് കാരണം. 1964 ല്‍ മന്നത്ത് പത്മനാഭന്‍ കേരള കോണ്‍ഗ്രസ് എന്ന പേര് പ്രഖ്യാപിച്ചു. നാലുമാസം തികഞ്ഞപ്പോള്‍, നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 25 സീറ്റ് കരസ്ഥമാക്കിയാണ് തുടക്കം. ഇന്നിപ്പോള്‍ എല്ലാ കേരള കോണ്‍ഗ്രസിനുംകൂടി എം.എല്‍.എമാര്‍ 11.രാജ്യസഭയിലും ലോക്സഭയിലും ഓരോ അംഗവും.
1993ല്‍ ടി.എം. ജേക്കബിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് കേരള കോണ്‍ഗ്രസിലെ എട്ടാമത്തെ പിളര്‍പ്പെന്നായിരുന്നു. അക്കണക്കിനാണെങ്കില്‍ ഇപ്പോഴത്തേത് 16ാമത്തെയോ 17ാമത്തെയോ പിളര്‍പ്പാണ്.
ജെ.എ. ചാക്കോ അസ്സല്‍ കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചാണ് കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന്‍െറ കാലം തുടങ്ങുന്നത്. 1976ല്‍ കെ.എം. ജോര്‍ജും കെ.എം. മാണിയും വേര്‍പിരിഞ്ഞില്ളെങ്കിലും രണ്ടു പാര്‍ട്ടിയായി തുടരുകയായിരുന്നു. 1975ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ഉറപ്പായപ്പോള്‍ പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ഒരാള്‍ ആകരുതെന്ന നിര്‍ദേശംവെച്ച് കെ.എം. മാണിയും മാവേലിക്കരയില്‍നിന്നുള്ള ലോക്സഭാംഗമായ ആര്‍.ബാലകൃഷ്ണ പിള്ളയും മന്ത്രിമാരായി. പിന്നീടാണ് താന്‍ വഞ്ചിക്കപ്പെട്ടതായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. ജോര്‍ജിന് തോന്നിയത്. വൈകാതെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. അങ്ങനെയാണ് 1976 ജൂണ്‍ 26ന് ആര്‍.ബാലകൃഷ്ണപിള്ളക്കുപകരം കെ.എം. ജോര്‍ജ് മന്ത്രിയാകുന്നത്. ജോര്‍ജ് മന്ത്രിയാകുമ്പോള്‍ പാര്‍ട്ടി ചെയര്‍മാനായി ആര്‍.ബാലകൃഷ്ണപിള്ള തെരഞ്ഞെടുക്കപ്പെട്ടു. 1976 ഡിസംബര്‍ 11ന് കെ.എം. ജോര്‍ജ് മരിച്ചതോടെ ആര്‍.ബാലകൃഷ്ണപിള്ളയും മാണിയും പിളര്‍ന്നു.
1979ലാണ് പി.ജെ. ജോസഫിന്‍െറ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപവത്കരിക്കുന്നത്. തെരഞ്ഞെടുപ്പ് കേസിനത്തെുടര്‍ന്ന് കെ.എം. മാണി രാജിവെച്ചപ്പോള്‍ പകരക്കാരനായത് പി.ജെ. ജോസഫാണ്. സുപ്രീംകോടതിയില്‍ അനുകൂല വിധി വന്നതോടെ മാണി വീണ്ടും മന്ത്രിയായി. പി.ജെ. ജോസഫിനെ പാര്‍ട്ടി ചെയര്‍മാനാക്കുമെന്നായിരുന്നത്രെ ധാരണ. എന്നാല്‍, വി.ടി. സെബാസ്റ്റ്യനാണ് ചെയര്‍മാനായത്. ഇതോടെ ജോസഫും അനുയായികളും പുതിയ പാര്‍ട്ടി രൂപവത്കരിച്ചു.
1980ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവത്കരിക്കുമ്പോള്‍ ഘടകകക്ഷിയായ മാണി 1982ല്‍ യു.ഡി.എഫില്‍ എത്തുമ്പോള്‍ ജോസഫും മുന്നണിയിലുണ്ടായിരുന്നു. 1984ല്‍ ഇരുവരും ലയിച്ചു. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന് അന്നാണ് മാണി പറഞ്ഞത്. വീണ്ടും പിളര്‍ന്ന ഇരുപക്ഷവും യു.ഡി.എഫില്‍ തുടര്‍ന്നു. 1993ല്‍ ടി.എം. ജേക്കബ് മാണിഗ്രൂപ്പിനെ പിളര്‍ത്തി. ഇതിനിടെ കെ.നാരായണക്കുറുപ്പും ലോനപ്പന്‍ നമ്പാടനും എം.വി. മാണിയും അവരവരുടെ കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചിരുന്നു. ഇതില്‍ നമ്പാടന്‍ സി.പി.എമ്മില്‍ ചേര്‍ന്നു. മറ്റുള്ളവര്‍ മാതൃസംഘടനയിലേക്ക് മടങ്ങി. പി.സി. തോമസ് ഐ.എഫ്.ഡി.പി എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് കേന്ദ്ര സഹമന്ത്രിയായി.
പിന്നീട് കേരള കോണ്‍ഗ്രസ്-ജോസഫില്‍ എത്തി. മാണിയും ജോസഫും ഒന്നായപ്പോള്‍ ലയനവിരുദ്ധര്‍ ഇടതുമുന്നണിയില്‍ തുടര്‍ന്നു. പിന്നീട്, സ്കറിയ തോമസുമായി തെറ്റി വേറെ കേരള കോണ്‍ഗ്രസായി. ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടതോടെ മറ്റൊരു പിളര്‍പ്പുകൂടി സംജാതമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.