സീറ്റ് മോഹികള്‍ വരി വരിയായി
text_fieldsകൊല്ലം: തെരഞ്ഞെടുപ്പ് ഏതുമാകട്ടെ, ഒരുക്കങ്ങള്‍ തുടങ്ങുംമുമ്പേ സാന്നിധ്യമറിയിച്ച് ഐ.എന്‍.ടി.യു.സി ഉണ്ടാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കൊല്ലത്ത് ഐ.എന്‍.ടി.യു.സിയുടെ ദേശീയ പ്രവര്‍ത്തകസമിതി സമ്മേളിച്ചതും റാലി നടത്തി കൊല്ലം ജില്ലക്കാരനായ സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ കരുത്തു കാട്ടിയതും. അതിന് മുമ്പുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന പ്രവര്‍ത്തകസമിതി കൊല്ലത്തുചേര്‍ന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ അവകാശമുന്നയിച്ചു. ഇത്തവണ ജില്ലാ സമ്മേളനം കരുനാഗപ്പള്ളിയില്‍ നടത്തുകയും ചെയ്തു. ജില്ലയില്‍നിന്നുള്ള വിദ്യാര്‍ഥി നേതാക്കള്‍ തുടങ്ങി ദേശീയ നേതൃനിരയിലുള്ളവരും സിനിമാതാരങ്ങളുംവരെ ഇത്തവണയും സീറ്റിനായി രംഗത്തുണ്ട്. ഇരു മുന്നണിയിലും സീറ്റിനായി നീക്കങ്ങള്‍ തുടങ്ങിയിട്ട് നാളുകളായി.
കഴിഞ്ഞ പത്തുവര്‍ഷമായി ജില്ലയില്‍നിന്നും കോണ്‍ഗ്രസിന് നിയമസഭാംഗമില്ലാത്തത്തിനാല്‍ കുറ്റിയടിച്ചവരില്ല. സി.പി.എമ്മും സി.പി.ഐയും രണ്ടു ടേം പൂര്‍ത്തിയാക്കുന്നവരെ പിന്നീട് മത്സരിപ്പിക്കുന്നുമില്ല. എന്നാല്‍, വിപ്ളവ പാര്‍ട്ടിയായ ആര്‍.എസ്.പി അങ്ങനെയല്ല. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും ഇപ്പോള്‍ ഇടതുപക്ഷ ആര്‍.എസ്.പി രൂപവത്കരിച്ച കോവൂര്‍ കുഞ്ഞുമോനും 15 വര്‍ഷമായി എം.എല്‍.എമാര്‍. ഇരവിപുരത്ത് ഇത്തവണയും അസീസ് മത്സരിക്കാനുണ്ടാകും. കോവൂരും ഇടതുമുന്നണിയില്‍ മത്സരിക്കാനുണ്ട്. നേരിടാന്‍ കോവൂരിന്‍െറ കുടുംബത്തില്‍നിന്നുള്ള കോവൂര്‍ ഉല്ലാസ് ആര്‍.എസ്.പി സ്ഥാനാര്‍ഥിയാകുമെന്നാണ് കേള്‍ക്കുന്നത്.
ചവറ മണ്ഡലം രൂപവത്കരിച്ചത് മുതല്‍ 2006ല്‍ ഒരിടവേള ഒഴിച്ചാല്‍ ബേബി ജോണും മകനുമാണ് നിയമസഭയിലത്തെിയത്. ബേബി ജോണിന് ശേഷം 2001ലാണ് മകന്‍ ഷിബു ബേബി ജോണ്‍ മത്സരിച്ചതും ജയിച്ചതും. ഇത്തവണയും ഷിബു ഉണ്ടാകും. ആര്‍.എസ്.പി മുന്നണിവിട്ടതോടെ ചവറയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകാന്‍ ഒട്ടേറെ പേരുണ്ട്. കോണ്‍ഗ്രസ് നേതാവ് വിജയന്‍പിള്ള, പിണറായി വിജയന്‍റ ജാഥയെ സ്വീകരിക്കാനത്തെിയതോടെ ഏതാണ്ട് എല്‍.ഡി.എഫായി. കോണ്‍ഗ്രസിലത്തെുംമുമ്പ് ആര്‍.എസ്.പി ആയിരുന്നതിനാല്‍ ആര്‍.എസ്.പി-എല്‍ സ്ഥാനാര്‍ഥിയാകാനും മടിയില്ല. പ്രമുഖ വ്യവസായിയുടെ മകനും രംഗത്തുണ്ട്.
സി.പി.എമ്മില്‍ മുതിര്‍ന്ന നേതാക്കള്‍ മാറാനാണ് സാധ്യത. പോളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബി ഇനിയും കുണ്ടറയില്‍ മത്സരിക്കില്ല. മുന്‍ മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ഗുരുദാസനും ഉണ്ടാകില്ല. കൊല്ലത്ത് നിന്നാണ് രണ്ടുതവണയും ജയിച്ചത്. രണ്ടു ടേം പൂര്‍ത്തിയാക്കിയ അയിഷ പോറ്റിയെ വീണ്ടും കൊട്ടാരക്കരയില്‍ മത്സരിപ്പിക്കുമെന്നാണ് സൂചന. ഇതോടെ ഈ സീറ്റിനായി കരുക്കള്‍ നീക്കിയവരുടെ സ്വപ്നം തകര്‍ന്നു. രാജ്യസഭ കാലാവധി അവസാനിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ കൊല്ലത്ത് മത്സരിക്കുമെന്ന് അറിയുന്നു. അങ്ങനെയെങ്കില്‍ മുന്‍ എം.എല്‍.എ ജെ. മേഴ്സിക്കുട്ടിയമ്മയെ കുണ്ടറയില്‍ രംഗത്തിറക്കും. പി.കെ. ഗോപനും പരിഗണനയിലുണ്ട്.
പത്തനാപുരം ഇത്തവണ കേരള കോണ്‍ഗ്രസ്-ബിയിലെ കെ.ബി. ഗണേശ്കുമാറിന്‍റ സിറ്റിങ് മണ്ഡലമായതിനാല്‍ സി.പി.എം അവകാശം ഉന്നയിക്കുന്നില്ല. ഇതേസമയം, ആര്‍.എസ്.പിയുടെ ഇരവിപുരത്ത് ആര്‍. ബാലകൃഷ്ണപിള്ളക്ക് താല്‍പര്യമുണ്ട്. സി.പി.എമ്മിന് ലഭിച്ചാല്‍ മുന്‍ എം.പി പി. രാജേന്ദ്രന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍, പി.കെ. ഗോപന്‍ എന്നിവര്‍ പരിഗണിക്കപ്പെടും. ഈ സീറ്റിനായി സി.പി.ഐയും രംഗത്തുണ്ട്.
സി.പി.ഐയില്‍ ഒട്ടേറെ പേര്‍ രംഗത്തുണ്ട്. നിയമസഭാകക്ഷി നേതാവ് സി.ദിവാകരന്‍-കരുനാഗപ്പള്ളി, മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്‍-ചടയമംഗലം, കെ. രാജു-പുനലൂര്‍ എന്നിവര്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവര്‍. ചാത്തന്നൂരിലെ ജി.എസ്. ജയലാലിന് രണ്ടാം തവണയും ഇളവ് ലഭിച്ചില്ളെങ്കില്‍ മൂന്നിടത്ത് മാറ്റമുണ്ടാകും.
പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്‍. രാമചന്ദ്രന് കരുനാഗപ്പള്ളിയില്‍ താല്‍പര്യമുണ്ട്. മന്ത്രിസഭയില്‍ സംസ്ഥാന നേതൃനിരയില്‍നിന്ന് ഒരാള്‍ വേണമെന്ന് തീരുമാനിച്ചാല്‍ അസി. സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.പ്രകാശ് ബാബു ചടയമംഗലത്ത് മത്സരിക്കും. മുതിര്‍ന്ന നേതാവ് കെ.ആര്‍. ചന്ദ്രമോഹനെയും പരഗണിച്ചേക്കും. മുമ്പ് രണ്ടുതവണ എം.എല്‍.എയായ പി.എസ്. സുപാലിന് പുനലൂരിലാണ് താല്‍പര്യം. ജയിച്ചാല്‍ മന്ത്രിസ്ഥാനം ഉറപ്പാക്കാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കിയതിനാല്‍ ഇത്തവണയുണ്ടാകുമോ എന്നുറപ്പില്ല.
കോണ്‍ഗ്രസില്‍ പടയൊരുക്കത്തിന്‍റ പുറപ്പാടാണ്. പത്തനാപുരത്ത് ഗണേശ്കുമാറിനെ നേരിടാന്‍ സിനിമാതാരം ജഗദീഷിനെ രംഗത്തിറക്കാനാണ് ഒരു വിഭാഗത്തിന്‍െറ ശ്രമം. കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്‍െറ മകനും എസ്.എന്‍.ഡി.പി നേതാവുമായ മോഹന്‍ ശങ്കറെ മത്സരിപ്പിക്കാനാണ് മുതിര്‍ന്ന നേതാക്കളുടെ താല്‍പര്യം. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് തോപ്പില്‍ രവിയുടെ മകനും ഡി.സി.സി വൈസ് പ്രസിഡന്‍റുമായ സൂരജ് രവിയാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍റ മനസ്സില്‍. ബിന്ദു കൃഷ്ണ, ആര്‍. ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, ശൂരനാട് രാജശേഖരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷ്, എം. ലിജു എന്നിവര്‍ കൊല്ലം, കരുനാഗപ്പള്ളി, കുണ്ടറ സീറ്റുകളിലൊന്ന് എന്ന നിലയിലുണ്ട്.
ചാത്തന്നൂരില്‍ കഴിഞ്ഞതവണ മത്സരിച്ച ബിന്ദു കൃഷ്ണയുടെ പേരാണ് പരിഗണനയില്‍. ജെ.എസ്.എസിലെ എ.എന്‍. രാജന്‍ബാബു മത്സരിച്ച കരുനാഗപ്പള്ളിക്ക് കോണ്‍ഗ്രസില്‍ ഇടിയാണ്. രാജന്‍ ബാബുവിന് സീറ്റ് കൊടുത്തില്ളെങ്കില്‍ ആ സമുദായത്തില്‍ നിന്നുള്ളയാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകേണ്ടി വരും. അങ്ങനെയെങ്കില്‍ തൊട്ടടുത്ത് കായംകുളത്തുനിന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശ് എത്താനുള്ള സാധ്യതയുണ്ട്. വെള്ളാപ്പള്ളിയുടെ വിശ്വസ്തനാണ് ജയപ്രകാശ്. തിരുവനന്തപുരത്ത് ജെ.ഡി.യുവിന് സീറ്റ് നല്‍കാനായില്ളെങ്കില്‍ കരുനാഗപ്പള്ളിയാണ് അവര്‍ ആവശ്യപ്പെടുന്നത്. അങ്ങനെ വന്നാല്‍ ഷേഖ് പി. ഹാരിസ് മത്സരിച്ചേക്കും. ഇരവിപുരം ആര്‍.എസ്.പിക്ക് നല്‍കേണ്ടി വരുന്നതിനാല്‍ മുസ്ലിം ലീഗ് പകരം ചോദിക്കുന്നതും കരുനാഗപ്പള്ളിയാണ്. എന്നാല്‍, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അന്‍സാറുദ്ദീന് ചടയമംഗലമാണ് താല്‍പര്യം.
ഇവിടെ കോണ്‍ഗ്രസിലെ എം.എം. നസീര്‍, ചിതറ മധു, അഡ്വ. ഷാനവാസ്ഖാന്‍ എന്നിവര്‍ രംഗത്തുണ്ട്. കഴിഞ്ഞതവണ മത്സരിച്ച എ.ഐ.സി.സി അംഗം ഷാഹിദ കമാലിനും സീറ്റ് വേണം. പത്തനാപുരം, കൊട്ടാരക്കര സീറ്റുകളിലൊന്നില്‍ മത്സരിക്കാന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി. വിഷ്ണുനാഥിന് നോട്ടമുണ്ട്്.
ആര്‍. ചന്ദ്രശേഖര്‍, സി.ആര്‍. നജീബ് എന്നിവരാണ് പത്താനപുരത്തേക്ക് നോക്കുന്നവര്‍. ഡി.സി.സി പ്രസിഡന്‍റ് വി. സത്യശീശലന്‍റ മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സവിന്‍ സത്യന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി പ്രാദേശിക നേതാക്കള്‍ വരെ കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ റെഡി. പുനലൂരില്‍ സാമുദായിക പരിഗണനയെന്ന കാര്‍ഡാണ് കോണ്‍ഗ്രസിലെ പുനലൂര്‍ മധുവിന്‍േറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.