അണ്ണാ ഡി.എം.കെ, ഡി.എം.കെ, പി.എം.കെ സ്ഥാനാര്‍ഥിപ്പട്ടിക രണ്ടാഴ്ചക്കുള്ളില്‍
text_fields
ചെന്നൈ: സ്ഥാനാര്‍ഥി അപേക്ഷകരുമായുള്ള കൂടിക്കാഴ്ചക്കൊപ്പം അണ്ണാ ഡി.എം.കെ, ഡി.എം.കെ, പാട്ടാളി മക്കള്‍ സ്ഥാനാര്‍ഥികളുടെ പട്ടികയും അണിയറയില്‍ തയാറാകുന്നു. അവസാനഘട്ട പരിശോധനക്കുശേഷം ഇരു ദ്രാവിഡകക്ഷികളുടെയും സ്ഥാനാര്‍ഥിപ്പട്ടിക രണ്ടാഴ്ചക്കകം പുറത്തിറങ്ങാനാണ് സാധ്യത. സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അപേക്ഷ നല്‍കിയവരുമായുള്ള കൂടിക്കാഴ്ച ഡി.എം.കെയില്‍ പൂര്‍ത്തിയായി. ഫെബ്രുവരി 22ന് തുടങ്ങിയ അഭിമുഖം ചൊവ്വാഴ്ചയാണ് അവസാനിച്ചത്. രണ്ടായിരത്തോളം പേരാണ് അഭിമുഖ പരീക്ഷക്കത്തെിയത്. 5661 അപേക്ഷകരില്‍നിന്ന് 12 കോടി രൂപയാണ് പാര്‍ട്ടിക്ക് കിട്ടിയത്. അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികളെ കണ്ടത്തൊന്‍ മുഖ്യമന്ത്രി ജയലളിത നേരിട്ട് കൂടിക്കാഴ്ച നടത്തുകയാണ്. പോയസ് ഗാര്‍ഡനിലെ ജയയുടെ വസതിയിലാണ് അഭിമുഖം. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ഥികളെ ജയലളിത നേരിട്ടാകും നിശ്ചയിക്കുക. തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ 404 സീറ്റുകളിലേക്ക് 26,174 പേരാണ് അപേക്ഷിച്ചത്. കേരളത്തിലെ 140 നിയമസഭാ സീറ്റുകളിലേക്ക് 208 പേര്‍ രംഗത്തുണ്ട്. എല്ലാ സീറ്റുകളിലും അണ്ണാ ഡി.എം.കെ മത്സരിക്കും. അണ്ണാ ഡി.എം.കെയുടെ സ്ഥാനാര്‍ഥിപ്പട്ടികയും രണ്ടാഴ്ചക്കകം പുറത്തുവരാനാണ് സാധ്യത.
മന്‍മോഹന്‍ സിങ് സര്‍ക്കാറില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഡോ. അന്‍പുമണി രാംദാസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന പാട്ടാളി മക്കള്‍ കക്ഷി പട്ടിക 10 ദിവസത്തിനകം പുറത്തിറക്കും. മറ്റ് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥിപ്പട്ടികകള്‍ ഈ കാലയളവില്‍തന്നെ പ്രസിദ്ധീകരിച്ചേക്കും. സംസ്ഥാനത്തെ 234 സീറ്റുകളിലേക്ക് 3000 അപേക്ഷകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. സംസ്ഥാന നിയമസഭയില്‍ സാന്നിധ്യമില്ലാത്ത ബി.ജെ.പി, പാര്‍ട്ടിയുടെ ഏക എം.പിയും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍ പ്രതിനിധാനംചെയ്യുന്ന കന്യാകുമാരി മണ്ഡലത്തില്‍നിന്നുള്ള നിയമസഭാ സീറ്റാണ് ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.