മലപ്പുറം മണ്ഡലത്തില്‍ ഇത്തവണ ‘വി.വി പാറ്റ്’ സംവിധാനം
text_fieldsമലപ്പുറം: വോട്ടര്‍ക്ക് താന്‍ ആര്‍ക്ക് വോട്ടു ചെയ്തെന്ന് അറിയാന്‍ കഴിയുന്ന വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി പാറ്റ്) സംവിധാനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലും. മലപ്പുറം നിയോജക മണ്ഡലത്തിലാണ് ആദ്യമായി വി.വി പാറ്റ് സംവിധാനം പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്തെ മൊത്തം 12 നിയമസഭാ മണ്ഡലങ്ങളില്‍ ഈ സംവിധാനത്തിനുള്ള യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്. മലപ്പുറം മണ്ഡലത്തിലെ 154 ബൂത്തുകളില്‍ ക്രമീകരിക്കാനായി 193 മെഷീനുകളാണ് ജില്ലയിലെ ഇലക്ഷന്‍ വിഭാഗത്തിലത്തെിയത്. മെഷീനുകളുടെ പരിശോധന കലക്ടറേറ്റില്‍ പുരോഗമിക്കുകയാണ്.
കണ്‍ട്രോള്‍ യൂനിറ്റിനും ബാലറ്റ് യൂനിറ്റിനും സമീപമാണ് വി.വി പാറ്റ് മെഷീനുകള്‍ സ്ഥാപിക്കുക. വോട്ട് ചെയ്തു കഴിഞ്ഞയുടന്‍ മെഷീനിനകത്ത് വോട്ട് ലഭിച്ച വ്യക്തിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ രേഖപ്പെടുത്തിയ സ്ളിപ് കാണാം. വോട്ട് ചെയ്തയാളുടെ വിവരങ്ങള്‍ പേപ്പറില്‍ ഉണ്ടാവില്ല. ഏഴ് സെക്കന്‍ഡ് നേരം സ്ളിപ് പരിശോധിക്കാന്‍ വോട്ടര്‍ക്ക് സമയം ലഭിക്കും. എട്ടാം സെക്കന്‍ഡില്‍ സ്ളിപ് സ്വയം മുറിഞ്ഞ് ബാലറ്റ് പെട്ടിയില്‍ വീഴും. സ്ളിപ് വോട്ടര്‍ക്ക് ലഭിക്കില്ല. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ വോട്ടിങ് യന്ത്രത്തോടൊപ്പം ഈ സ്ളിപ്പുകള്‍ അടങ്ങിയ ബാലറ്റ് പെട്ടിയും സീല്‍ ചെയ്ത് സൂക്ഷിക്കും. വോട്ടിങ് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നാല്‍ കമീഷന്‍െറ തീരുമാന പ്രകാരം ബാലറ്റ് പെട്ടിയില്‍നിന്ന് സ്ളിപ് പുറത്തെടുത്ത് എണ്ണി വിജയിയെ സ്ഥിരീകരിക്കാമെന്നതാണ് വി.വി പാറ്റ് സംവിധാനത്തിന്‍െറ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.