മോഹന്‍ലാലും പ്രിയദര്‍ശനും ഗണേശന് വോട്ടഭ്യര്‍ഥിച്ചത് എന്‍.എസ്.എസ് നിര്‍ദേശപ്രകാരം
text_fieldsതൃശൂര്‍: പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഗണേഷ് കുമാറിന്‍െറ പ്രചാരണത്തില്‍ മോഹന്‍ലാലും പ്രിയദര്‍ശനും പങ്കെടുത്തത് ബി.ജെ.പിക്കുള്ള എന്‍.എസ്.എസ് മുന്നറിയിപ്പ്. എന്‍.എസ്.എസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണത്രേ, ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ‘ജനം’ ടി.വി ചെയര്‍മാന്‍ കൂടിയായ പ്രയദര്‍ശന്‍ ഗണേഷ് കുമാറിന്‍െറയും കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറയും പ്രചാരണത്തിന് പോയത്. എന്‍.എസ്.എസുമായി അടുപ്പം സൂക്ഷിക്കുന്ന പി.പി. മുകുന്ദന്‍ ബി.ജെ.പിയില്‍ തിരിച്ചത്തെിയപ്പോള്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ളെന്ന ആക്ഷേപപത്തിന്‍െറ കൂടി പശ്ചാത്തലത്തിലാണ് എന്‍.എസ്.എസ് പ്രിയദര്‍ശനെയും മോഹന്‍ലാലിനെയും യു.ഡി.എഫ്, എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ എത്തിച്ചതെന്ന് പറയപ്പെടുന്നു.
തിരുവനന്തപുരത്തെ ഒരു ചലച്ചിത്ര നിര്‍മാതാവ് മുഖേനയാണ് മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും എന്‍.എസ്.എസ് പ്രചാരണത്തിന് എത്തിച്ചതെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. പാര്‍ട്ടി ചാനലിന്‍െറ ചെയര്‍മാന്‍ പദവിയിലുള്ളയാള്‍ ഇടത് സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ച് എത്തിയത് പാര്‍ട്ടിക്ക് ക്ഷീണം വരുത്തിയെന്നാണ് ബി.ജെ.പിയില്‍ ഒരുവിഭാഗത്തിന്‍െറ അഭിപ്രായം. പ്രിയദര്‍ശനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, അത്തരം ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തേണ്ടതില്ളെന്നും അത് തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നുമാണ് ആര്‍.എസ്.എസ് അഭിപ്രായം.
അസഹിഷ്ണുതാ വിവാദം പടരുകയും സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ തിരിച്ച് നല്‍കുകയും ചെയ്തപ്പോള്‍ അതിനെ എതിര്‍ത്ത് പരിവാര്‍ സംഘടനയായ ‘സന്‍സ്കാര്‍ ഭാരതി’ നടത്തിയ പ്രകടനത്തില്‍ അനുപം ഖേറിനൊപ്പം പങ്കെടുത്ത് തന്‍െറ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ആളാണ് പ്രിയദര്‍ശന്‍. സുരേഷ് ഗോപിയെ എം.പിയാക്കി എന്‍.എസ്.എസിനെ പാട്ടിലാക്കാമെന്ന ബി.ജെ.പിയുടെ തന്ത്രത്തിന് ഏറ്റ പ്രഹരമായും ഇടത് ക്യാമ്പിനുവേണ്ടിയുള്ള ലാലിന്‍െറയും പ്രിയന്‍െറയും വോട്ടുപിടിത്തത്തെ കാണുന്നവരുണ്ട്. എന്‍.എസ്.എസിന്‍െറ അതൃപ്തി തെക്കന്‍ ജില്ലകളില്‍ ബി.ജെ.പി പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.