പാലക്കാട്ടെ ബി.ജെ.പി ഭിന്നത പൊട്ടിത്തെറിയിലേക്ക്
text_fieldsപാലക്കാട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാലക്കാട് ബി.ജെ.പിയില്‍ രൂപപ്പെട്ട ഭിന്നത പൊട്ടിത്തറിയിലത്തെി. ജില്ലയിലെ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ പിന്നില്‍നിന്ന് കുത്തിയതായും മന$പൂര്‍വം തോല്‍വി ഉറപ്പാക്കിയതായും പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. ഇതുസംബന്ധിച്ച് അവര്‍ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാക്ക് പരാതി നല്‍കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് ശോഭ സുരേന്ദ്രന്‍ കത്തില്‍ ആവശ്യപ്പെട്ടു.
മലമ്പുഴ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാറിനെതിനെതിരെ ശോഭ ഗുരുതരമായ ആരോപണം ഉന്നയിച്ചതായി സൂചനയുണ്ട്. തന്നെ തോല്‍പ്പിക്കാനായി വിവാദ വ്യവസായിയുമായി കൃഷ്ണകുമാര്‍ ഒത്തുകളിച്ചു. പാലക്കാട്ടെ പ്രവര്‍ത്തകരെ മലമ്പുഴയിലെ പ്രചാരണത്തിന് കൊണ്ടുപോയി. ഇത് പാലക്കാട്ടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കൃഷ്ണകുമാറിന് വേണ്ടി മലമ്പുഴയില്‍ വിവാദ വ്യവസായി പണമൊഴുക്കി തുടങ്ങിയ കാര്യങ്ങളാണ് ശോഭ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയുടെ ഉള്ളടക്കമെന്നാണ് അറിയുന്നത്. മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനെയും കത്തില്‍ പരാമര്‍ശിക്കുന്നതായി സൂചനയുണ്ട്.
ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ശോഭ സുരേന്ദ്രന്‍. മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവെച്ച ശോഭ 40,000ല്‍പരം വോട്ടുകള്‍ നേടി യു.ഡി.എഫിലെ ഷാഫി പറമ്പിലിന് പിറകില്‍ രണ്ടാം സ്ഥാനത്തത്തെിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം മുതലുള്ള പ്രശ്നങ്ങളാണ് പാലക്കാട്ടെ ബി.ജെ.പിയില്‍ ഇപ്പോള്‍ മറനീക്കി പുറത്തുവന്നത്. സി. കൃഷ്ണകുമാറിനെ പാലക്കാട്ട് മത്സരിപ്പിക്കണമെന്ന പ്രാദേശിക ഘടകങ്ങളുടെ വികാരം കണക്കിലെടുക്കാതെയാണ് ശോഭയെ സ്ഥാനാര്‍ഥിയാക്കിയത്. ശോഭ സ്ഥലത്തുണ്ടായിട്ടും അവര്‍ എത്തുന്നതിന് മുമ്പ് കൃഷ്ണകുമാര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നടത്തിയത് വലിയ വിവാദമായിരുന്നു.
കൃഷ്ണകുമാറിനെ പാലക്കാട്ട് മത്സരിപ്പിക്കാതെ മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കിയതിനെ ചൊല്ലിയുള്ള അലോസരം ഒഴിവാക്കാന്‍ അമിത്ഷാക്ക് തന്നെ പൊതുവേദിയില്‍ വിശദീകരണം നല്‍കേണ്ടി വന്നു. വി.എസ്. അച്യുതാനന്ദനെ അദ്ദേഹത്തിന്‍െറ വീട്ടില്‍തന്നെ തറപറ്റിക്കാനാണ് കൃഷ്ണകുമാറിനെ മലമ്പുഴയില്‍ നിര്‍ത്തിയതെന്നായിരുന്നു കഞ്ചിക്കോട്ട് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ അമിത്ഷാ വ്യക്തമാക്കിയത്.
ഭരണമുണ്ടായിട്ടും പാലക്കാട് നഗരസഭയില്‍നിന്ന് കുടുതല്‍ വോട്ടുകള്‍ സമാഹരിക്കാനായില്ളെന്നും കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളില്‍നിന്നുള്ള വോട്ടുവിഹിതം കുറഞ്ഞുവെന്നുമാണ് പ്രധാന വിമര്‍ശം. മാത്തൂരില്‍ പ്രചാരണസമയത്ത് നടന്ന ചില തര്‍ക്കങ്ങളും തിരിച്ചടിയായതായി വിലയിരുത്തലുണ്ട്.
പാലക്കാട് മണ്ഡലത്തില്‍ എല്‍.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളാനായത് അഭിമാനകരമാണെങ്കിലും ബി.ജെ.പി സാധ്യത കല്‍പ്പിച്ച മണ്ഡലത്തില്‍ യു.ഡി.എഫ് 17000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് നാണക്കേടായാണ് ശോഭ അനുകൂലികളുടെ വിലയിരുത്തല്‍. പാലക്കാട്ടെ പരാജയമടക്കം ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ മേയ് 27ന് പാലക്കാട് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചക്ക് വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.