ബംഗാളിലെ തോല്‍വി: പി.ബിയില്‍ യെച്ചൂരിക്ക് വിമര്‍ശം
text_fieldsബംഗാളിലെ തോല്‍വി: പി.ബിയില്‍ യെച്ചൂരിക്ക് വിമര്‍ശം ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ സംസ്ഥാനഘടകത്തിന് പിന്തുണ നല്‍കിയതിന്‍െറ പേരില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പോളിറ്റ്ബ്യൂറോയോഗത്തില്‍ രൂക്ഷവിമര്‍ശം. കേന്ദ്രസമിതിയുടെ തീരുമാനം മറികടന്നുണ്ടാക്കിയ സഖ്യംകൊണ്ട് ഗുണമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായതെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി.
എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ രാഷ്ട്രീയസാഹചര്യമായിരുന്നു സംസ്ഥാനത്തെന്നും ജനാധിപത്യസംരക്ഷണത്തിന് ഇതുമാത്രമായിരുന്നു പോംവഴിയെന്നും ബംഗാളില്‍നിന്നുള്ള അംഗങ്ങള്‍ വാദിച്ചു. പല മണ്ഡലങ്ങളിലും പ്രചാരണം നടത്താനെങ്കിലുമായത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് മൂലമാണ്. അത്രമേലായിരുന്നു തൃണമൂല്‍ നേതാക്കളുടെ മുന്‍കൈയോടെ അഴിച്ചുവിട്ട ആക്രമണങ്ങളെന്നും അവര്‍ പറഞ്ഞു.
കൂട്ടായ പ്രവര്‍ത്തനമാണ് കേരളത്തില്‍ മികച്ചവിജയത്തിന് വഴിയൊരുക്കിയതെന്ന് പി.ബി വിലയിരുത്തി. വി.എസ്. അച്യുതാനന്ദന് നല്‍കേണ്ട പദവികള്‍ സംബന്ധിച്ച് പി.ബി തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. കാബിനറ്റ് പദവിയോടെ സര്‍ക്കാറിന്‍െറ ഉപദേശകസ്ഥാനം, എല്‍.ഡി.എഫ് അധ്യക്ഷസ്ഥാനം, സെക്രട്ടേറിയറ്റ് അംഗത്വം എന്നിവ മുന്നോട്ടുവെച്ച് വി.എസ് നല്‍കിയ കുറിപ്പ് യെച്ചൂരി യോഗത്തില്‍ വെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.