വി.എസിന്‍െറ പ്രസ്താവനയില്‍ പകല്‍ ആവേശം; പിന്നെ നിരാശ
text_fieldsതിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ തുടരുന്ന നിരാഹാര സമരം ആറാം ദിനത്തിലേക്ക്. രാവിലെ സമരത്തോട് വി.എസ്. അച്യുതാനന്ദന്‍െറ അനുകൂല പ്രസ്താവന സമരവേദിയെ പകല്‍ മുഴുവന്‍ ആവേശത്തിലാക്കി. എന്നാല്‍, വൈകിട്ടോടെയുള്ള അദ്ദേഹത്തിന്‍െറ തിരുത്ത് നിരാശയുമുണ്ടാക്കി.
സന്ദര്‍ശിക്കാനത്തെിയവരെല്ലാം വി.എസിന്‍െറ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സമരത്തെ അഭിവാദ്യം ചെയ്തിരുന്നത്.
രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമടക്കം സമരത്തെ പിന്തുണച്ചുള്ള വി.എസിന്‍െറ നിലപാടിനെ സ്വാഗതം ചെയ്ത് പരസ്യപ്രതികരണവും നടത്തിയിരുന്നു. ഈ അനുകൂല സാഹചര്യം മുന്‍ നിര്‍ത്തി തിങ്കളാഴ്ചയിലെ നിയമസഭാ ഇടപെടലുകള്‍ പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നതിനിടെയാണ് വി.എസിന്‍െറ തിരുത്ത് വന്നത്.
തിങ്കളാഴ്ചയോടെ സമരം ശക്തമാക്കാനാണ് യു.ഡി.എഫിന്‍െറ തീരുമാനം. സഭക്കുള്ളിലേക്ക് നിരാഹാരം മാറ്റുന്നതിനെ കുറിച്ചും ആലോചയുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് രാത്രി വൈകിയും തീരുമാനമായിട്ടില്ല.
നിരാഹാരമിരിക്കുന്ന ഷാഫി പറമ്പിലിന്‍െറയും ഹൈബി ഈഡന്‍െറയും ആരോഗ്യസ്ഥിതി മോശമായി. മൂന്നു മണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തുകയും സ്പീക്കര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. സമരവുമായി മുന്നോട്ട് പോകാനാണ് ഇരുവരുടെയും തീരുമാനം.
ഷാഫി പറമ്പിലിന്‍െറ കുടുംബം ഞായറാഴ്ച സമരവേദി സന്ദര്‍ശിച്ചിരുന്നു. നേതാക്കളുടെ നല്ളൊരു നിര ഞായറാഴ്ചയും സമരക്കാരെ സന്ദര്‍ശിച്ചിരുന്നു. നിരാഹാരമനുഷ്ഠിക്കുന്ന എം.എല്‍.എമാര്‍ പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്‍റിനുമൊപ്പം നിയമസഭക്ക് മുന്നിലെ ഗാന്ധിപ്രതിമക്ക് ഞായറാഴ്ച പുഷ്പാര്‍ച്ചന നടത്തി.
ലീഗ് എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങളും എന്‍.എ നെല്ലിക്കുന്നും അനുഭാവ സത്യഗ്രഹം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.