Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകേരള കോണ്‍ഗ്രസ്...

കേരള കോണ്‍ഗ്രസ് ഇല്ലാത്ത യു.ഡി.എഫ് ശക്തമെന്ന് നേതൃയോഗം

text_fields
bookmark_border
കേരള കോണ്‍ഗ്രസ് ഇല്ലാത്ത യു.ഡി.എഫ് ശക്തമെന്ന് നേതൃയോഗം
cancel

കോട്ടയം: കേരള കോണ്‍ഗ്രസ് ഇല്ലാത്ത യു.ഡി.എഫ് പഴയതിലും ശക്തമെന്ന് നേതൃയോഗം. കേരള കോണ്‍ഗ്രസ് വിട്ടതിനുശേഷം ചേര്‍ന്ന രണ്ടാമത് കോട്ടയം ജില്ലാ യു.ഡി.എഫ് നേതൃയോഗത്തിലാണ് വിലയിരുത്തല്‍. ഉദ്ഘാടകനായ ഉമ്മന്‍ ചാണ്ടി വൈകുമെന്നറിയിച്ചതിനെ തുടര്‍ന്ന് എ ഗ്രൂപ് സീനിയര്‍ നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കെ.സി. ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. അതേസമയം, കോണ്‍ഗ്രസിനെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന കേരള കോണ്‍ഗ്രസിനെതിരെ കാര്യമായ വിമര്‍ശമൊന്നും നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

ബി.ജെ.പിയുടെ വളര്‍ച്ച യു.ഡി.എഫിനാണ് ദോഷമുണ്ടാക്കുന്നതെന്നും ഇത് ചെറുക്കാന്‍ താഴത്തെട്ടില്‍ യു.ഡി.എഫ് ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു.  മൂന്നര പതിറ്റാണ്ടിനു ശേഷം കേരള കോണ്‍ഗ്രസില്ലാതെ യു.ഡി.എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് വന്‍വിജയമാണെന്ന് യോഗം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF
Next Story