ഒടുവില്‍ കെ. ബാബുവിനെ പിന്തുണച്ച് സുധീരനും
text_fieldsതിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍മന്ത്രി കെ. ബാബുവിനെ പിന്തുണച്ച് ഒടുവില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും. കെ. ബാബുവിനെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പകപോക്കലിന്‍െറ ഭാഗമാണെന്ന് വി.എം. സുധീരന്‍ ചൂണ്ടിക്കാട്ടി. ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് സുധീരന്‍ ബാബുവിനെ പിന്തുണച്ച് രംഗത്തത്തെിയത്. രാഷ്ട്രീയകാര്യ സമിതി ഐകകണ്ഠ്യേനയാണ് ഇത്തരമൊരു അഭിപ്രായത്തില്‍ എത്തിയത്.
ബാബുവിനെതിരെ അന്വേഷണം നടത്തിയെങ്കിലും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന ഒരുതെളിവുപോലും ഹാജരാക്കാന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ല. ഭൂരിപക്ഷ അഭിപ്രായത്തിന്‍െറ അടിസ്ഥാനത്തിലാണോ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തെളിവില്ലാത്ത കേസില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ അഭിപ്രായത്തിന് പ്രസക്തിയില്ളെന്നും സുധീരന്‍ മറുപടി പറഞ്ഞു.
കെ.എം. മാണിക്കെതിരെയുള്ള കേസില്‍ ആദ്യം അഭിപ്രായം പറയുകയും കെ. ബാബുവിന്‍െറ കേസില്‍ അഭിപ്രായം പറയാതിരിക്കുകയും ചെയ്ത സുധീരന്‍െറ നിലപാടിനെതിരെ രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശമുണ്ടായെന്ന ചോദ്യത്തിന് ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടും മൂന്നും തരത്തില്‍ വിശദീകരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന റിപ്പോര്‍ട്ട് വിശ്വാസത്തിലെടുക്കാന്‍ കഴിയില്ളെന്നായിരുന്നു സുധീരന്‍െറ മറുപടി. ഡി.സി.സിയില്‍ പുന$സംഘടനാ നടപടി തുടങ്ങിയതായി കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു. കഴിവും യുവത്വവുമായിരിക്കും പ്രധാനയോഗ്യത. എല്ലാ നടപടികളിലും കോണ്‍ഗ്രസിന്‍െറ മുതിര്‍ന്ന നേതാക്കള്‍ക്ക് തുല്യ ഉത്തരവാദിത്തമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം പാര്‍ട്ടി സംസ്ഥാന ഘടകത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്‍െറ ഭാഗമായി എ.ഐ.സി.സി വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി മുന്‍കൈ എടുത്ത് സംസ്ഥാനത്തെ നൂറിലേറെ നേതാക്കളുമായി ചര്‍ച്ചനടത്തി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും മുകുള്‍ വാസ്നിക് അറിയിച്ചു.
രാഷ്ട്രീയ കാര്യ സമിതിയുടെ അടുത്തയോഗം ഒക്ടോബര്‍ മൂന്നിന് വൈകീട്ട് 4.30ന് ചേരും. രാഷ്ട്രീയകാര്യസമിതി കൈക്കൊണ്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ എത്രയുംവേഗം കെ.പി.സി.സി ഭാരവാഹികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.