Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസീറ്റ്​ വിഭജനം:...

സീറ്റ്​ വിഭജനം: യു.ഡി.എഫ്​ ഉഭയകക്ഷി ചർച്ച 10ന്​ തുടങ്ങും

text_fields
bookmark_border
സീറ്റ്​ വിഭജനം: യു.ഡി.എഫ്​ ഉഭയകക്ഷി ചർച്ച 10ന്​ തുടങ്ങും
cancel

തി​രു​വ​ന​ന്ത​പു​രം: സീ​റ്റ്​ വി​ഭ​ജ​ന​ത്തി​നു ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്താ​ൻ യു.​ഡി.​എ​ഫി​ൽ ധാ​ര​ണ. ഇൗ​മാ​സം 10 മു​ത​ൽ ച​ർ​ച്ച തു​ട​ങ്ങും. ഇൗ ​മാ​സം​ത​ന്നെ വി​ഭ​ജ​ന​വും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യം. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ചേ​ർ​ന്ന യു.​ഡി.​എ​ഫ്​ നേ​തൃ​യോ​ഗ​ത്തി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ കൂ​ടു​ത​ൽ അ​വ​കാ​ശ​വാ​ദ​മു​യ​ർ​ത്തും മു​മ്പ്​ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്താ​മെ​ന്ന നി​ല​പാ​ട്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​ഷ​യ​ത്തി​ൽ വി​ശ​ദ ച​ർ​ച്ച ഉ​ണ്ടാ​യി​ല്ല.ര​ണ്ട്​ സീ​റ്റു​ള്ള മു​സ്​​ലിം ലീ​ഗ്​ മൂ​ന്നാ​മ​ത്​ സീ​റ്റും, ഒ​രു സീ​റ്റു​ള്ള മാ​ണി ര​ണ്ടാ​മ​തൊ​രു സീ​റ്റും ജേ​ക്ക​ബ്​ വി​ഭാ​ഗം ഒ​രു സീ​റ്റും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

എ​ന്നാ​ൽ, കേ​ന്ദ്ര​ത്തി​ൽ കൂ​ടു​ത​ൽ സീ​റ്റ്​ നേ​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഘ​ട​ക​ക​ക്ഷി​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ്​ കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മ​ഹാ​യാ​ത്ര ഞാ​യ​റാ​ഴ്​​ച കാ​സ​ർ​കോ​ടു​നി​ന്ന്​ ആ​രം​ഭി​ക്കും. ഇ​തി​നു​ മു​ന്നോ​ടി​യാ​യി സീ​റ്റ്​ ച​ർ​ച്ച തു​ട​ങ്ങു​ന്ന​തി​നാ​ണ്​ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ടി​യ​ന്ത​ര യു.​ഡി.​എ​ഫ്​ ചേ​ർ​ന്ന​ത്.വ​ള​രെ പെ​െ​ട്ട​ന്ന്​ സീ​റ്റ്​ വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ മു​ന്ന​ണി യോ​ഗ​ ശേ​ഷം ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ത​ട്ടി​പ്പ​റി​യും പി​ടി​ച്ചു വാ​ങ്ങ​ലും യു.​ഡി.​എ​ഫി​ലി​ല്ല.

സീ​റ്റ്​ സം​ബ​ന്ധി​ച്ച അ​വ​കാ​ശ വാ​ദ​ങ്ങ​ളി​ൽ പ​ര​സ്യ ച​ർ​ച്ച വേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഉ​പാ​ധി​വെ​ച്ച​ല്ല കെ.​എം. മാ​ണി യു.​ഡി.​എ​ഫി​ലേ​ക്ക്​ വ​ന്ന​ത്. കീ​ഴ്​​വ​ഴ​ക്ക​വും പാ​ര​മ്പ​ര്യ​വും നോ​ക്കി യു​ക്ത​മാ​യ തീ​രു​മാ​നം എ​ടു​ക്കും. വി​ല​ക്ക​യ​റ്റ​ത്തി​നു​ കാ​ര​ണ​മാ​കു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ ഫെ​ബ്രു​വ​രി ആ​റി​ന്​ നി​യോ​ജ​ക​മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​നം ന​ട​ത്തും. യു.​ഡി.​എ​ഫ്​ നേ​ര​ത്തേ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ഹ​ർ​ത്താ​ൽ​വി​രു​ദ്ധ ബി​ൽ നി​യ​മ​മാ​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടും. എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത​രു​ടെ സ​മ​രം ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യു.​ഡി.​എ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ത്ത്​ ന​ൽ​കി​യ​വ​രു​മാ​യി ഫെ​ബ്രു​വ​രി ആ​റി​ന്​ ച​ർ​ച്ച ന​ട​ത്തും. പി.​സി. ജോ​ർ​ജ്​ ക​ത്ത്​ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newsLok Sabha Electon 2019
News Summary - 2019 election seat congress meeting-india news
Next Story